ലൂസിഫറിന്റെ വിജയാരവങ്ങള്‍ക്കൊടുവില്‍ പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെട്ട് പൃഥ്വിരാജ്. പിങ്ക് കൂളിങ് ഗ്ലാസില്‍ പുള്ളിഷര്‍ട്ടുമിട്ട് റോയല്‍ എന്‍ഫീല്‍ഡിനരികില്‍ താരം നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്
ബ്രദേഴ്സ് ഡേ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് പൃഥ്വിരാജിന്റെ പുതിയ ഗെറ്റപ്പ്. മാസ് ചിരിയുമായി നില്‍ക്കുന്ന പൃഥ്വിയെ കണ്ട് അടിയും ഇടിയും ഡാന്‍സും ബഹളവുമായി ഒരു ഒന്നൊന്നര എന്റര്‍ ടെയിനറുമായാണ് രാജുവേട്ടന്റെ വരവെന്ന് തോന്നുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയിലുള്ള സിനിമയിലെത്തുന്നതില്‍ സന്തോഷമെന്ന് ചില രസികന്‍ ട്രോളുകളും അക്കൂട്ടത്തിലുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പൃഥ്വിരാജിന്റെ പേജിലും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്
കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. നാദിര്‍ഷയാണ് സംഗീതം പകരുന്നത്.
Content Highlights : Brothers Day Movie First Look poster Starring Prithviraj Directed By Kalabhavan shajon