വയലിനില്‍ അത്ഭുത വിസ്മയങ്ങള്‍ തീര്‍ത്ത അതുല്യ പ്രതിഭയായിരുന്നു ബാലഭാസ്‌ക്കര്‍. സംഗിതത്തില്‍ പുത വഴിയിലൂടെ നടന്ന ബാലഭാസ്‌ക്കറിന്റെ വിയോഗം തീരാ നഷ്ടമാണ്. അദേഹം സംഗീതം പകര്‍ന്ന ഒട്ടനേകം ഗാനങ്ങള്‍ പാടിയ ഗായികയും അദേഹത്തിന്റെ സുഹൃത്തുമായ മഞ്ജരി ബാലഭാസക്കറിനെ പറ്റി മനസ്സ് തുറന്നപ്പോള്‍
ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലം തൊട്ടേ എനിക്ക് ബാലഭാസ്‌ക്കറിനെ അറിയാം. അദേഹത്തിന്റെ ആദ്യകാല വര്‍ക്കുകളില്‍ എല്ലാം തന്നെ ഞാന്‍ പാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ മോക്ഷത്തില്‍ പാടാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വര്‍ക്കുകളില്‍ ഏറ്റവും അധികം പാടിയ ഗായിക ഞാനായിരിക്കുമെന്ന്.
അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുമ്പോള്‍ ഞാന്‍ വളരെയധികം സന്തോഷവതിയായിരുന്നു. എനിക്ക് ക്ലാസിക്കല്‍ സംഗീതത്തില്‍ ഒട്ടേറെ അവസരങ്ങള്‍ തന്ന വ്യക്തിയാണ് ബാലഭാസ്‌ക്കര്‍. അദേഹത്തിന് സംഗീതത്തിനോടുള്ള ആത്മാര്‍ത്ഥത വളരെ വലുതാണ്. അത്രയ്ക്കും അനുഗ്രഹീത പ്രതിഭയായിരുന്നു അദ്ദേഹം.
ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്മിയും എനിക്ക് വളരെയധികം അടുപ്പമുള്ള വ്യക്തികളായിരുന്നു. ലക്ഷ്മിയും റെക്കോഡിങ്ങിന് വരുമായിരുന്നു. റെക്കോഡിങ്ങ് സമയം വളരെയധികം സന്തോഷം നിറഞ്ഞതായിരുന്നു. പാട്ടില്‍ എത്രത്തോളം ഇംപ്രവൈസേഷന്‍ വരുത്തണം എന്ന് പറഞ്ഞ് തരുമായിരുന്നു. വളരെയധികം സന്തോഷത്തോടെയാണ് അദ്ദേഹത്തിന്റെ ഒരോ റെക്കോഡിങ്ങും ചെയതിരുന്നത്.
ഇത് ശരിക്കും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്. വളരെ നേരത്തെയുള്ള അദ്ദേഹത്തിന്റെ വിയോഗം തീര്‍ത്തും ദു:ഖിപ്പിക്കുന്നതാണ്. ഞങ്ങള്‍ കഴിഞ്ഞ ഏപ്രില്‍-മെയ് മാസങ്ങളില്‍ ഒരുമിച്ച് ഷോ ചെയ്തതാണ്. ഒരുമിച്ച് ഒരു പരിപാടിയൊക്കെ ചെയ്തിട്ട് ഇങ്ങനെ പെട്ടെന്ന് ഒരു വിയോഗത്തെ കുറിച്ച് കേട്ടപ്പോള്‍ ശരിക്കും ഷോക്കായിരുന്നു. ഒന്നും ചെയ്യാന്‍ പറ്റാത്തൊരു അവസ്ഥ. ആര്‍ക്കും ഇങ്ങനെ ഒരു അവസാനം വരരുത്.
ContentHighlights: MusicianBalabhaskerDemise, SingerManjari, ViolinistBalabhaskerDemise