വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന മുക്തരായിട്ടില്ല കലാലോകം. അകാലത്തില്‍ പൊലിഞ്ഞ സംഗീത വിസ്മയം ബാലഭാസ്‌ക്കറിന് അനുശോചനവുമായി നടന്‍ ദിലീപ് എത്തി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അനുശോചനം അറിയിച്ചത്.
വാക്കുകള്‍കൊണ്ട് മാത്രം വിടപറയാനാവില്ല, പ്രിയ സുഹൃത്തിന്...ഒരുപാട് ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്ന ഒരു മഹനായ കലാകാരന്‍ കാലയവനികയ്ക്കുള്ളിലേക്ക് മറയുന്നത് അപ്രതീക്ഷിതമായാണ്. മറക്കാനാവുന്നില്ല, സഹിക്കാനാവുന്നില്ല, ഈ വേര്‍പാട്, ആദരാഞ്ജലികള്‍. ദിലീപ് കുറിച്ചു.
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസക്കര്‍ ചൊവാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് വിടവാങ്ങിയത്.ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്.
ContentHighlights: Actor dileep about balbhasker demise, musician balabhasker