ലക്ഷ്മിയോട് അമ്മ കാര്യങ്ങള്‍ അവതരിപ്പിച്ചു, ഒരുപാട് വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍...


1 min read
Read later
Print
Share

സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണവിവരം ഭാര്യ ലക്ഷ്മിയെ അറിയിച്ചതു വൈകാരിക നിമിഷങ്ങള്‍ക്കൊടുവിലെന്നു ഗായകനും സംഗീതസംവിധായകനുമായ ഇഷാന്‍ ദേവ്. എല്ലാം താങ്ങാനുള്ള മനഃശക്തി ലക്ഷ്മിക്ക് ഉണ്ടാകുന്നതിനായി എല്ലാവരുടെയും പ്രാര്‍ഥനവേണമെന്നും ഇഷാന്‍ ദേവ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ഇഷാന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ലക്ഷ്മി ചേച്ചിയോട് അമ്മ കാര്യങ്ങള്‍ അവതരിപ്പിച്ചു ,ഒരുപാടു വൈകാരിക നിമിഷങ്ങള്‍ക്കൊടുവില്‍ ...ലക്ഷ്മി ചേച്ചി ആരോഗ്യസ്ഥിതി ഇനിയും സാധാരണഗതി ആകാത്തതിനാല്‍ icu -വില്‍ -തന്നെ തുടരേണ്ടതായിട്ടുണ്ട് എന്ന് ചേച്ചിയുടെ അച്ഛന്‍ ഇപ്പൊ എന്നോട് പറഞ്ഞു.ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടിവിടെ,മനസുകൊണ്ട് എല്ലാം താങ്ങാനുള്ള ശ്കതി ചേച്ചിക്ക് കിട്ടാന്‍ എല്ലാരും പ്രാര്‍ത്ഥിക്കണം...ബാലു അണ്ണന്റെ ലക്ഷിചേച്ചിക്ക് ഒരായിരം പ്രാര്‍ത്ഥനയോടെ ...

ആയിരക്കണക്കിന് അഭ്യുദയകാംക്ഷികളുടെ ചോദ്യത്തിനും പ്രാര്‍ത്ഥനകള്‍ക്കും ഉള്ള മറുപടി ആയതിനെ കണക്കാക്കുക ,പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം...

സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മകള്‍ തേജസ്വിനി ബാല അപകടദിവസവും ബാലഭാസ്‌കര്‍ ഒക്ടടോബര്‍ 2 ന് പുലര്‍ച്ചെയുമാണ് മരിച്ചത്. സുഹൃത്തും ഡ്രൈവറുമായ അര്‍ജുന്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

balabhaskar wife lakshmi health getting better lakshmi informed balabhaskar daughter death

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram