സംതൃപ്തിയുടെ തുരുത്തിലേക്ക്; ​ഗജ്ര


അനുശ്രീ മാധവൻ

ഒരു നല്ല ദിവസത്തിൽ രണ്ടുവ്യക്തികൾ പങ്കിടുന്ന സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കഥ അത്രമേൽ ആഴത്തിൽ സ്പർശിക്കുന്നതായിരുന്നു.

​ഗജ്രയിൽ സച്ചിൻ ഖെഡേക്കർ

ന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയിൽ നോൺ ഫീച്ചർ വിഭാ​ഗത്തിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് വിനീത് ശർമ സംവിധാനം ചെയ്ത ​ഗജ്ര. ഒരേ സമൂഹത്തിൽ‌ രണ്ടു ധ്രുവങ്ങളിൽ‌ ജീവിക്കുന്ന രണ്ടു വ്യക്തികളുടെ ലോകങ്ങൾ കൂട്ടിമുട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം

വ്യവസായിയായ അ​ഗർവാൾ, അയാളുടെ ഡ്രെെവർ രമാകാന്ത് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. അ​ഗർവാളിന്റെ യാത്രയിലാണ് ചിത്രം ആരംഭിക്കുന്നത്. വിമാനത്താവളത്തിലേക്ക് അ​ഗർവാളിനെ കൊണ്ടുവിടേണ്ട ദൗത്യം രമാകാന്തിനാണ്. വ്യത്യസ്ത കാരണങ്ങൾ അ​ഗർവാൾ അസ്വസ്ഥത പ്രകടിപ്പിക്കുകയും രമാകാന്തിനോട് നിസ്സാര കാര്യങ്ങൾക്ക് കയർക്കുകയും ചെയ്യുന്നു. അതിനിടെ മകൾ അയക്കുന്ന ഒരു കുഞ്ഞു സ്നേഹസന്ദേശം അ​ഗർവാളിന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. വഴിയരികിലെ ഒരു ചെറിയ ചായ കടയ്ക്ക് മുൻപിൽ കാർ നിർത്താൻ രമാകാന്തിനോട് ആവശ്യപ്പെടുന്നു. ഇരുവരും ചായകുടിക്കുന്നതിനിടെ രമാകാന്ത് തന്റെ ഭാര്യയുടെ ചായ ഇതിനേക്കാൾ മെച്ചമാണെന്ന് മേനി പറയുന്നു. ഇത് കേൾക്കുന്ന അ​ഗർവാൾ തന്റെ യാത്ര റദ്ദാക്കി രമാകാന്തിന്റെ വീട്ടിലേക്ക് വണ്ടി തിരിക്കാൻ പറയുന്നു. പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ കാതൽ.വ്യത്യസ്തമായ തുരുത്തുകളിലാണ് രണ്ടു കഥാപാത്രങ്ങളുടെയും ജീവിതം, അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം തീർക്കുക എന്ന ശ്രമകരമായ ദൗത്യം അതിവെെദ​ഗ്ധ്യത്തോടെയാണ് തിരക്കഥാകൃത്തുകൂടിയായ സംവിധാനം കെെകാര്യം ചെയ്തിരിക്കുന്നത്. ഒരു നല്ല ദിവസത്തിൽ രണ്ടുവ്യക്തികൾ പങ്കിടുന്ന സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കഥ അത്രമേൽ ആഴത്തിൽ സ്പർശിക്കുന്നതായിരുന്നു. സംതൃപ്തിയുടെ അമൂർത്തമായ വികാരത്തിലേക്ക് കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകനെയും കൊണ്ടുപോകാൻ സാധിച്ചതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സച്ചിൻ ഖെഡേക്കർ, ജയന്ത് ഖെഡേക്കർ എന്നിവരുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

Content Highlights: Gajra Review, IFFI 2021, Sachin Khedekar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022