ഇനിയെന്നെ ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും, അത് കാക്കിയാണെലും ഖദറാണേലും ശരി; 'കുറുപ്പ്' ട്രെയ്ലർ


1 min read
Read later
Print
Share

നവംബർ 12ന് ചിത്രം പ്രദർശനത്തിനെത്തും

Dulquer Salmaan

ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ ചിത്രം കുറുപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായാണ് ദുൽഖർ എത്തുന്നത്.

ദുൽഖറിന്റെ വിവിധ ​ഗെറ്റപ്പുകളാണ് ട്രെയിലറിലുള്ളത്. അന്വേഷണോദ്യോ​ഗസ്ഥനായ കൃഷ്ണദാസ് ആയി ഇന്ദ്രജിത്തും പ്രധാനവേഷത്തിലുണ്ട്. തമിഴ് നടൻ ഭരത്, ഷൈൻ ടോം ചാക്കോ, സണ്ണിവെയ്ൻ എന്നിവരും താരനിരയിലുണ്ട്. മൂത്തോനിലൂടെ ശ്രദ്ധേയയായ ശോഭിത ധുലിപാലയാണ് നായിക.

സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുപ്പ്. ജിതിൻ കെ ജോസിന്റെ കഥയ്ക്ക് ഡാനിയൽ സായൂജ് നായർ, കെ.എസ് അരവിന്ദ് എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ഛായാ​ഗ്രഹണം. സം​ഗീതവും പശ്ചാത്തലസം​ഗീതവും നിർവഹിക്കുന്നത് സുഷിൻ ശ്യാം. വിനീഷ് വിശ്വലാലാണ് ക്രിയേറ്റീവ് ഡയറക്ടർ. എഡിറ്റിങ് വിവേക് ഹർഷൻ.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രമിറങ്ങും. വേ ഫാറർ ഫിലിംസും എം സ്റ്റാർ എന്റർടെയിൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ & എസ്‌തെറ്റിക്‌ കുഞ്ഞമ്മ.

Content Highlights: Kurup movie Malayalam Trailer Dulquer Salmaan sreenath Rajendran Indrajith Sukumaran

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram