തീയേറ്ററുകൾ പൂരപ്പറമ്പാക്കാൻ‌ ക്രൗഡ് പുള്ളർ ദുൽഖറിന്റെ കുറുപ്പ്; കേരളത്തിൽ 400ലേറെ തീയേറ്ററുകൾ


1 min read
Read later
Print
Share

പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായെത്തുന്ന കുറുപ്പ് എന്ന ചിത്രം അഞ്ച് ഭാഷകളിലായി നവംബർ 12ന് പ്രദർശനത്തിനെത്തുകയാണ്

Dulquer Salmaan

ചെറിയൊരു ഇടവേളയ്ക്ക് ശേഷം കേരളത്തിലെ സിനിമാ തീയേറ്ററുകളിൽ വീണ്ടും ആരവങ്ങളും ആഘോഷങ്ങളും ഉയരുകയാണ്. ആരാധകരെ തീയേറ്ററുകളിലേക്കെത്തിക്കാൻ സൂപ്പർതാര ചിത്രങ്ങളും പ്രദർശനത്തിന് തയ്യാറെടുത്തിരിക്കുന്നു. രജനികാന്ത് നായകനായെത്തിയ അണ്ണാത്തെയാണ് കേരളത്തിലെ തീയേറ്ററുകളിൽ ആദ്യമെത്തിയ സൂപ്പർതാര ചിത്രമെങ്കിലും ആരാധകരുടെ കാത്തിരുപ്പ് നീളുന്നത് നവംബർ 12ലേക്കാണ്. പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായെത്തുന്ന കുറുപ്പ് എന്ന ചിത്രം അഞ്ച് ഭാഷകളിലായി നവംബർ 12ന് പ്രദർശനത്തിനെത്തുകയാണ്. കേരളത്തിൽ മാത്രം 400ലേറെ തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

യുവതാരങ്ങളിൽ ഏറ്റവും സ്ഥിരതയാർന്ന ഫാൻ ബേസുള്ള, യുവതാരങ്ങളിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ എന്നുവിശേഷിപ്പിക്കാവുന്ന താരമാണ് ദുൽഖർ. താരത്തിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കിലൊരുങ്ങുന്ന ചിത്രം കൂടിയാണ് കുറുപ്പ്. കേരളംകണ്ട ഏറ്റവുംവലിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പശ്ചാത്തലമാക്കിയൊരുങ്ങുന്ന കുറുപ്പിന്റെ മുടക്കുമുതൽ 35 കോടിയാണ്.

സെക്കൻഡ് ഷോ’യ്ക്കുശേഷം ശ്രീനാഥ്‌ രാജേന്ദ്രൻ-ദുൽഖർ സൽമാൻ ടീം ഒന്നിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, ശോഭിത ധൂളിപാല തുടങ്ങി വലിയ യുവതാരനിര തന്നെ അണിനിരക്കുന്നുണ്ട്.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. വിനി വിശ്വ ലാലാണ് ക്രീയേറ്റീവ് ഡയറക്ടർ. വിനീഷ് ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

content highlights : Dulquer Salman Movie kurup set to release on november 12

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram