ദുൽഖർ സൽമാൻ | ഫോട്ടോ: ഷഹീർ സി.എച്ച്
കൊച്ചി: പുതിയ ചിത്രം കുറുപ്പിന്റെ ട്രെയ്ലർ മമ്മൂട്ടിയുടെ ഫോണിൽനിന്ന് പോസ്റ്റ് ചെയ്തത് താൻ തന്നെയെന്ന് ദുൽഖർ. ഇതേക്കുറിച്ച് വന്ന ട്രോളുകൾ സത്യമാണെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് ദുൽഖറിന്റെ മറുപടി.
ദുൽഖറിന്റെ ചിത്രത്തിന്റെ ട്രെയ്ലർ ആദ്യമായി മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ട്രോളുകൾ വന്നിരുന്നു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് 'മമ്മൂക്ക അറിയാതെ ഞാൻ ഫോൺ അടിച്ചുമാറ്റിയിട്ട് ചെയ്തതാണ്' എന്നായിരുന്നു ദുൽഖറിന്റെ തമാശരൂപേണയുള്ള പ്രതികരണം.

പൊതുവേ എന്റെ സിനിമകൾ ഞാൻ ഒറ്റയ്ക്ക് പ്രമോട്ട് ചെയ്യാറാണ് പതിവ്. പക്ഷേ, ഇത്രയും വലിയ സിനിമയായതു കൊണ്ടും കോവിഡിനു ശേഷമുള്ള ആദ്യ റിലീസ് ആയതിനാലും മാക്സിമം ആളുകളോട് ഷെയർ ചെയ്യണമെന്ന് റിക്വസ്റ്റ് ചെയ്തിരുന്നു. വീട്ടിൽ അച്ഛനോടുതന്നെ ഈ പടമെങ്കിലും പ്രമോട്ട് ചെയ്യണമെന്ന് റിക്വസ്റ്റ് ചെയ്തിരുന്നു. ഫോൺ എടുക്കാണേ എന്നു പറഞ്ഞ് ഞാൻ തന്നെയാണ് ട്രെയ്ലർ പോസ്റ്റു ചെയ്തതും. ട്രോളുകളൊക്കെ കറക്ടായിരുന്നു -ദുൽഖർ കൂട്ടിച്ചേർത്തു.
Content Highlights: dulquer salmaan kurup movie kurup movie release date dulquer salmaan new movie