ദുല്‍ഖര്‍ പാടുന്നു, 'പക്കത്തെ വീട്ടിലെ റോസമ്മ പെണ്ണേ'; കുറുപ്പിലെ ഗാനം പുറത്തിറങ്ങി


2 min read
Read later
Print
Share

മോഹന്‍ലാല്‍, മമ്മൂട്ടി, വിജയ് ചിത്രങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രീബുക്കിങ്ങാണ് കോവിഡിന് ശേഷം തീയറ്ററുകള്‍ തുറക്കുമ്പോള്‍ എത്തുന്ന വമ്പന്‍ ചിത്രങ്ങളില്‍ ഒന്നായ കുറുപ്പിന് ലഭിച്ചിരിക്കുന്നത്.

kurup

അരുംകൊല ചെയ്ത് ഇന്നും പിടികിട്ടാപ്പുള്ളിയായി വിലസുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കുറുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച 'റോസമ്മ പെണ്ണേ' എന്ന അടിപൊളി ഗാനം പുറത്തിറങ്ങി. കക്കോടന്‍ സുലൈമാന്‍ ഈണമിട്ട ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് ടെറി ബത്തേരിയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചിരുന്നു. ബുക്കിങ്ങ് തുടങ്ങി മണിക്കൂറുകള്‍ക്കകം നിരവധി ഷോകളാണ് ഹൗസ്ഫുള്ളായത്. അതിനാല്‍ തന്നെ കൂടുതല്‍ ഷോകള്‍ തീയറ്ററുകളില്‍ ആരംഭിച്ചിരിക്കുകയാണ്.

മോഹന്‍ലാല്‍, മമ്മൂട്ടി, വിജയ് ചിത്രങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രീബുക്കിങ്ങാണ് കോവിഡിന് ശേഷം തീയറ്ററുകള്‍ തുറക്കുമ്പോള്‍ എത്തുന്ന വമ്പന്‍ ചിത്രങ്ങളില്‍ ഒന്നായ കുറുപ്പിന് ലഭിച്ചിരിക്കുന്നത്. തമ്പാനൂര്‍ ന്യൂ തീയറ്ററില്‍ ബുക്കിംഗ് ഹൗസ്ഫുള്‍ ആയതോടെ കൂടുതല്‍ ഷോകള്‍ ആഡ് ചെയ്തു. കോവിഡിന് ശേഷം തീയറ്ററുകള്‍ തുറന്നപ്പോള്‍ ഇങ്ങനെ ഒരു പ്രീ ബുക്കിങ് നടക്കുന്നത് വലിയൊരു നേട്ടമാണെന്ന് ന്യൂ തീയറ്റര്‍ ഉടമയും പ്രശസ്ഥ നിര്‍മാതാവും കൂടിയായ വിശാഖ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്ലറും കഴിഞ്ഞ ദിവസം അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയിരുന്നു. ഇത്രയും നാള്‍ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് ബിഗ് സ്‌ക്രീനില്‍ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ചിത്രമെന്നാണ് ട്രെയ്ലര്‍ ഉറപ്പ് നല്‍കുന്നത്. ചിത്രത്തിലേതായി പുറത്തിറങ്ങിയ 'പകലിരവുകള്‍' എന്ന ഗാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും തീയറ്ററുകളില്‍ പ്രവേശനം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രേക്ഷകര്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന കുറുപ്പ് നവംബര്‍ 12നാണ് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തില്‍ മാത്രം 400ലേറെ തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ഉറപ്പായിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിത്തീരുകയാണ് കുറുപ്പ് ഇപ്പോള്‍. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളില്‍ തന്നെ പ്രദര്‍ശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോള്‍ വിജയം കുറിച്ചിരിക്കുകയാണ്.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - പ്രവീണ്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ - വിഘ്നേഷ് കിഷന്‍ രജീഷ്, മേക്കപ്പ് - റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് - പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, പി ആര്‍ ഒ - ആതിര ദില്‍ജിത്, സ്റ്റില്‍സ് - ഷുഹൈബ് SBK, പോസ്റ്റര്‍ ഡിസൈന്‍ - ആനന്ദ് രാജേന്ദ്രന്‍ & എസ്തെറ്റിക് കുഞ്ഞമ്മ.

Content Highlights: Dingiri Dingale Malayalam song Kurup Dulquer Salmaan Sulaiman Kakkodan Srinath Rajendran

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram