പുതുവര്‍ഷരാത്രി രണ്ട് സുഹൃത്തുക്കള്‍ കാറില്‍ യാത്ര ചെയ്യുന്നു. യാത്രയ്ക്കിടയില്‍ തികച്ചും അപരിചിതനായ ഒരാളെ അവര്‍ കണ്ടുമുട്ടുന്നു. കണ്ടു മടുത്ത കഥയെന്ന് പറയാന്‍ വരട്ടെ. മേക്കിങ് കൊണ്ടും തിരക്കഥ കൊണ്ടും ശ്രദ്ധ നേടുകയാണ് വെബ് സീരീസായ റോഡ് റാഷ്. ആകെ എട്ട് എപ്പിസോഡുകളുള്ള ഈ ത്രില്ലറിന്റെ ആദ്യ എപ്പിസോഡിന് വന്‍ വരവേല്‍പാണ് യൂട്യൂബില്‍ ലഭിച്ചിരിക്കുന്നത്.
രാഹുലന്‍ അശാന്തന്‍ ആണ് സംവിധായകന്‍. ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത് അഭിലാഷ് സുധീഷ് ആണ്. അശ്വിന്‍ ജോണ്‍സണ്‍ സംഗീതം നല്‍കുന്നു. ജസ്റ്റിന്‍ വര്‍ഗീസ്, ദേവകി രാജേന്ദ്രന്‍, ആനന്ദ് മന്‍മഥന്‍, രാഹുല്‍ നായര്‍ ആര്‍, പാര്‍ഥന്‍ മോഹന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.
Content Highlights : Road Rash malayalam webseries