മലനാടിന്റെ മണമുള്ള ഒരു മനോഹര ചിത്രം. ദിലീഷ് പോത്തനും ഫഹദ് ഫാസിലും നിരാശപ്പെടുത്തിയില്ല. അഞ്ചില്‍ നാല് റേറ്റിങ് കൊടുക്കാവുന്നതാണ് ആഷിക്ക് അബു നിര്‍മിച്ച മഹേഷിന്റെ പ്രതികാരത്തിന്.
പതിഞ്ഞ താളത്തിലാണ് ചിത്രത്തിന്റെ തുടക്കം. സാന്ദര്‍ഭിക നര്‍മങ്ങളിലൂടെ ചിരി പടര്‍ത്തിയാണ് ആദ്യ പകുതി പിന്നിടുന്നത്. നര്‍മവും നൊമ്പരവുമാണ് ആദ്യ പകുതിയെ മുന്നോട്ടു നയിച്ചത്.
പകുതിക്ക് ശേഷം ചിത്രം ഉദ്വേഗഭരിതമാവുന്നു. അപ്രതീക്ഷിത സംഭവങ്ങളിലൂടെ മഹേഷിന്റെ ജീവിതം സങ്കീര്‍ണത്തയിലേയ്ക്ക് വഴി മാറുകയാണ് പിന്നീട്. ഒന്നാം പകുതിയുടെ താളം രണ്ടാം പകുതിയിലും നിലനിര്‍ത്തുന്നു. മലനാടിന്റെ മണമുള്ള നല്ലൊരു ചിത്രമാണ് ഫഹദും ദിലീഷും ആഷിക്കും സമ്മാനിക്കുന്നത്. ദിലീഷ് എല്ലാ അര്‍ഥത്തിലും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
നായകന്‍ ഫഹദ് ഫാസിലിന്റെ റിയലിസ്റ്റിക് എന്‍ട്രിയോടെയാണ് ചിത്രത്തിന് തുടക്കമാവുന്നത്. നിരവധി പുതുമുഖ നടീനടന്മാരുണ്ടെന്ന് ടൈറ്റില്‍ തന്നെ സൂചിപ്പിക്കുന്നു.