സുഡാനി ഫ്രം നൈജീരിയക്ക് ശേഷം ഹലാല്‍ ലൗ സ്റ്റോറിയുമായി സക്കരിയ


1 min read
Read later
Print
Share

പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിക് അബു, ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചു. ഹലാല്‍ ലൗ സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിക് അബു, ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരിയും സക്കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

മുഹ്‌സിന്‍ പരാരി, സൈജു ശ്രീധരന്‍, അജയ് മേനോന്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. എഡിറ്റിങ്- സൈജു ശ്രീധരന്‍, സംഗീതം- ബിജിബാൽ, ഷഹബാസ് അമന്‍.

സക്കറിയയുടെ അരങ്ങേറ്റ ചിത്രമായ സുഡാനി ഫ്രം നൈജീരിയ മികച്ച വിജയമായിരുന്നു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രീതി പിടിച്ചുപറ്റിയ ചിത്രം ഒട്ടനവധി അന്താരാഷ്ട്ര, രാജ്യാന്തര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു.

Content Highlights: zakariya muhammad sudani from Nigeria fame new movie announced, Halal love story, Indrajith sukumaran, Joju George, grace antony, sharafudheen

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ട്രെയിനില്‍ കുട പിടിച്ച് ലൈവില്‍ വന്നു, ചോര്‍ച്ച പരിഹരിക്കാമെന്ന് റെയില്‍വെ, വിനോദ് കോവൂര്‍ ഹാപ്പി

Jul 21, 2019


mathrubhumi

സിനിമയില്‍ നാല്‍പ്പത്തിയൊന്നു വര്‍ഷം, വേദിയില്‍ മോഹന്‍ലാലിനെ ആദരിച്ച് രജനീകാന്ത്

Jul 22, 2019


mathrubhumi

3 min

'എല്ലാവർക്കും അറിയേണ്ടത് താരസംഘടന എന്തു തന്നുവെന്നാണ്; ഈ ഫോൺവിളികൾ കാരണം പൊറുതിമുട്ടി'

Dec 3, 2018