കൊച്ചി: ട്രെയിനില്‍ യാത്ര ചെയ്യവേ മലയാളത്തിലെ പ്രശസ്തയായ യുവനടിയ്ക്ക് നേരെ അതിക്രമത്തിന് ശ്രമം. ബുധനാഴ്ച്ച രാത്രി മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി ആന്റോ ബോസിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തന്നെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് നടി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇത് എല്ലാവര്‍ക്കും ഒരു പാഠമായിരിക്കണം. ഒറ്റക്കാകുമ്പോള്‍ ചിലപ്പോള്‍ ആരും സഹായത്തിന് വരില്ല. ഇങ്ങനെയൊരു ദുരനുഭവം ഇനിയാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് താനിപ്പോള്‍ പ്രതികരിക്കുന്നതെന്നും നടി വ്യക്തമാക്കി.
ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Content Higlights: Young Actress Attacked While Travelling In Train
Share this Article
Related Topics