ആഷിഖ് അബുവിന്റെ ഏറ്റവും പുതിയ ചിത്രം വൈറസിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. കേരളത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ നിപ വൈറസ്ബാധയുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന വൈറസിന്റെ ലൊക്കേഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാവുകയാണ്.
രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ നടി രേവതി അഭിനയിക്കുന്നുണ്ട്. ആരോഗ്യമന്ത്രിയായാണ് ചിത്രത്തില്‍ രേവതിയെത്തുന്നത്. ചിത്രത്തിലെ രേവതിയുടെ ലുക്ക് കണ്ട് ആരാധകര്‍ അമ്പരക്കുകയാണ്. ഇത് യഥാര്‍ഥത്തില്‍ ആരോഗ്യമന്ത്രിയായ കെകെ ശൈലജ ടീച്ചര്‍ ആണോ അതോ രേവതിയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അത്രക്ക് രൂപസാദൃശ്യമാണ് തോന്നുന്നതെന്നാണ് വിലയിരുത്തല്‍. രേവതിയുടെ മറ്റൊരു ശക്തമായ കഥാപാത്രമായിരിക്കും വൈറസിലേത് എന്നും ചിത്രം സൂചിപ്പിക്കുന്നു.
പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സെന്തില്‍ കൃഷ്ണ, റഹ്മാന്‍, ഇന്ദ്രന്‍സ്, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയ വന്‍ താരനിരയാണ് വൈറസില്‍ അണിനിരക്കുന്നത്. മുഹ്‌സിന്‍ പെരാരിയുടെതാണ് തിരക്കഥ. സംഗീതം സുഷിന്‍ ശ്യാം.
Content Highlights : Virus new malayalam movie, Revathy as Health Minister, director Ashiq Abu, Nipah Virus
Share this Article
Related Topics