ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഏറെ നാളായിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ ഇറ്റലിയില്‍ വച്ചായിരുന്നു വിവാഹം. പരമ്പരാഗത രീതിയിലായിരുന്നു ചടങ്ങുകള്‍. ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം ഡല്‍ഹിയിലും മുംബൈയിലും സല്‍ക്കാരം നടത്തുകയും ചെയ്തു.
വിവാഹത്തിന് ശേഷം താന്‍ അഭിനയിച്ച ആദ്യ ചിത്രം പുറത്തിറങ്ങിയതിന്റെ ത്രില്ലിലാണ് അനുഷ്‌ക. ക്യാപ്റ്റന്‍ കോലിയാവട്ടെ ദക്ഷിണാഫ്രിക്കയില്‍ ടീം ഇന്ത്യ നേടിയ വിജയത്തിന്റെ ആഘോഷത്തിലും.
ടീം ഇന്ത്യയെ കാത്തിരിക്കുന്നത് നിരവധി വിദേശ പര്യടനങ്ങളാണ്. എന്നിരുന്നാലും അനുഷ്‌കയുടെ പുതിയ ചിത്രമായ പാരി എന്ന സിനിമ കാണാന്‍ കോലി എത്തിയിരുന്നു. ഇരവരുടെയും കുടുംബാംഗങ്ങളും സിനിമ കാണാന്‍ എത്തിയിരുന്നു
ത്രില്ലര്‍-ഹൊറര്‍ സ്വഭാവത്തിലുള്ള ഈ ചിത്രം കണ്ടപ്പോള്‍ താന്‍ ശരിക്കും പേടിച്ചു പോയെന്നാണ് കോലി ട്വീറ്റ് ചെയ്തു.
ഇന്നലെ പാരി കണ്ടു. എന്റെ പ്രിയപ്പെട്ട ഭാര്യയുടെ ഏറ്റവും നല്ല ചിത്രം. ഒരുപാട് കാലത്തിന് ശേഷം ഞാന്‍ കണ്ട ഏറ്റവും നല്ല സിനിമ. ഞാന്‍ ശരിക്കും പേടിച്ചു. പക്ഷെ നിന്നെക്കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്- കോലി കുറിച്ചു.
പ്രോസിത് റോയ് സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മിച്ചതും അനുഷ്‌കയാണ്.
Content Highlights: Virat kohli Anushka Shrama wedding pari movie