ബാലഭാസ്‌ക്കറുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി: മകളുടെ മൃതദേഹം തത്ക്കാലം സംസ്കരിക്കില്ല


1 min read
Read later
Print
Share

25-ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ബാലഭാസ്‌ക്കര്‍ ചെറുതായി കണ്ണ് തുറന്നതായും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നതായും ഭാര്യ ലക്ഷ്മിയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നതായും ഇവരോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം അപകടത്തില്‍ മരിച്ച ഇവരുടെ മകള്‍ തേജസ്വിനിയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

അപകടത്തില്‍ ബാലഭാസ്‌ക്കറിന്റെ നട്ടെല്ലിനും നാഡിക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. ഭാര്യ ലക്ഷ്മിയുടയും ഡ്രൈവര്‍ അര്‍ജുന്റെയും പരിക്കുകള്‍ ഗുരുതരമായിരുന്നു. എന്നാല്‍ ഇവര്‍ ഇരുവരും അപകടനില തരണം ചെയ്തു എങ്കിലും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. അതേസമയം ശസ്ത്രക്രിയ കഴിഞ്ഞ ബാലഭാസ്‌ക്കര്‍ ഐ.സി.യുവില്‍ തുടരുകയാണ് .

25-ന് പുലര്‍ച്ചെയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് ഇവര്‍ സഞ്ചരിച്ച വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു. ബാലഭാസ്‌ക്കറിന്റെ മകള്‍ രണ്ടു വയസുകാരി തേജസ്വിനി ബാല അപകടത്തില്‍ മരിച്ചിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പോലീസ് അറിയിച്ചു.

Content Highlights : violinist balabhaskar accident daughter thejaswini bala died balabhaskar wife family accident

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

'ഇറങ്ങിപ്പോടാ..;' അപമാനിക്കപ്പെട്ട് സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങിയ രജനിയുടെ ശപഥം

Jan 8, 2020


mathrubhumi

2 min

അഭിനയരംഗത്ത് നിന്നും മാറിനില്‍ക്കാന്‍ കാരണം; മനസ്സുതുറന്ന് വസുന്ധര ദാസ്

Oct 1, 2019


mathrubhumi

1 min

പുരാതന ഫിലിസ്തീൻ പട്ടണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Jul 9, 2019