അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം. തെലുഗില്‍ സൂപ്പര്‍ ഹിറ്റായി മാറിയ 'അര്‍ജുന്‍ റെഡ്ഡി'യുടെ തമിഴ് റീമെയ്ക്ക് 'വര്‍മ'യിലൂടെയാണ് ധ്രുവ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രണ്ട് വര്‍ഷത്തോളമായി ഡബ്സ്മാഷ് വീഡിയോകളില്‍ സജീവ സാന്നിധ്യമാണ് ധ്രുവ്. വര്‍മയിലേക്ക് ധ്രുവിന് അവസരം ലഭിക്കുന്നത് ഈ വിഡിയോകളിലൂടെയാണെന്ന് പറയുന്നു വിക്രം. വര്‍മയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഈ ചിത്രം ആരംഭിക്കുന്നതിന് രണ്ടുമൂന്ന് വര്‍ഷം മുമ്പേ ധ്രുവിന്റെ ഡബ്സ്മാഷുകള്‍ ബാല കണ്ടിരുന്നു. 'എടാ ഇതോടെ നീ തീര്‍ന്നു' എന്നായിരുന്നു ബാല എന്നോട് പറഞ്ഞത്. അഭിനയിക്കാന്‍ ഏറെ സാധ്യതയുള്ള സിനിമകളാണ് ബാലയുടേത്. സേതു തന്നെ ഉദാഹരണം. 'വര്‍മ'യിലും ധ്രുവിന് അഭിനയിച്ച് ഫലിപ്പിക്കേണ്ടതായ ഒരുപാട് നിമിഷങ്ങളുണ്ട്. ഈ ചിത്രം ആര് സംവിധാനം ചെയ്താലും ഹിറ്റായിരിക്കും. എന്നാല്‍ ധ്രുവിന്റെ ആദ്യചിത്രം വളരെ സ്പെഷല്‍ ആയുള്ള ഒരാള്‍ സംവിധാനം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
അര്‍ജുന്‍ റെഡ്ഡി റീമെയ്ക്കിനായി നിരവധി താരങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. യാതൊരു പ്രതിഫലവുമില്ലാതെ ചിത്രം ചെയ്യാമെന്ന് പറഞ്ഞ താരങ്ങളുമുണ്ട്. എന്നാല്‍ ഇത് ധ്രുവ് തന്നെ ചെയ്യണമെന്നു പറഞ്ഞ് മുന്നോട്ട് വന്നത് നിര്‍മ്മാതാവ് മുകേഷ് സാര്‍ ആണ്. ധ്രുവിന്റെ ഡബ്സ്മാഷ് കണ്ടാണ് മുകേഷ് സാറും മുന്നോട്ട് വരുന്നത്. അദ്ദേഹത്തോടും ബാലയോടും ഒരുപാട് നന്ദിയുണ്ട്'. വിക്രം പറഞ്ഞു.
വിക്രമിന് ഒരു നടനെന്ന നിലയില്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാല ഒരുക്കിയ സേതു. അതിനു ശേഷം വിക്രമിന്റെ കരിയര്‍ ബെസ്റ്റ് ആയ പിതാമഹനും ബാല തന്നെയാണ് ഒരുക്കിയത്. പിതാമഹനിലെ അഭിനയത്തിന് വിക്രമിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു.
മേഘ എന്ന പുതുമുഖ നായികയാണ് വര്‍മയില്‍ ധ്രുവിന്റെ നായികയായെത്തുന്നത്. തെലുഗില്‍ വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡെയുമാണ് നായകനും നായികയുമായി എത്തിയത്.
Content highlights : vikram son dhruv vikram movie varma bala arjun reddy remake vijay devarakonda dhruv in varma