ചെന്നൈ: നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടിരുന്നു. ചെന്നൈയിലെ തേനാംപേട്ടില്‍ വച്ച് ഞായറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ധ്രുവാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം തെറ്റിയ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോകളില്‍ ഇടിച്ചു.
ധ്രുവ് മദ്യപിച്ചിരുന്നുവെന്നും അതിനാല്‍ അറസ്റ്റ് ചെയ്യുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ധ്രുവിന്റെ ശ്രദ്ധക്കുറവ് കൊണ്ട് മാത്രം സംഭവിച്ച ഒരു അപകടമായിരുന്നു അതെന്നും അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്നും വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് വിക്രമിന്റെ ഔദ്യോഗിക വൃത്തങ്ങള്‍.
ധ്രുവ് സുഹൃത്തിനെ കണ്ടതിന് ശേഷം രാവിലെ നേരത്തേ വീട്ടിലേക്ക് തിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി കാര്‍ ഓട്ടോകളിലേക്ക് പാഞ്ഞുകയറി. കാറിനും ഓട്ടോകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ഒരാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.
ശ്രദ്ധക്കുറവ് കൊണ്ട് മാത്രം സംഭവിച്ചതാണ് ഈ അപകടമെന്ന് ഞങ്ങള്‍ ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു- വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
Content Highlights: vikram on dhruv vikrams car accident chennai chiyaan vikram
Share this Article
Related Topics