തമിഴ്നടന്‍ വിജയും പട്ടാള ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണം വൈറലാകുന്നു. വിജയിന്റെ കടുത്ത ആരാധകനാണ് കൂടല്ലൂര്‍ സ്വദേശിയായ തമിഴ്സെല്വന് എന്ന ഉദ്യോഗസ്ഥന്. 17 വര്‍ഷമായി അദ്ദേഹം ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്യുന്നു.
അവധിയില്‍ പോയിരിക്കുന്ന പട്ടാളക്കാരില്‍ പലരെയും പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് അടിയന്തരമായി അതിര്‍ത്തിയിലേക്ക് തിരിച്ചു വിളിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കാശ്മീരിലേക്ക് തിരിച്ചിരിക്കുകയാണ് തമിഴ് സെല്വന്. തേനിയിലെ വിജയ് ഫാന്‍സ് അസോസിയേഷന്റെ അധ്യക്ഷന്‍ പാണ്ടി വഴിയാണ് തമിഴ്സെല്‍വന്റെ കാര്യം വിജയ് അറിയുന്നത്. തുടര്‍ന്ന് തമിഴ്സെല്‍വനെ വിജയ് നേരിട്ട് വിളിക്കുകയായിരുന്നു.
'ജമ്മുവിലേക്ക് പോകുകയാണ് എന്ന് അറിഞ്ഞു. നിങ്ങള്‍ വിഷമിക്കേണ്ട, ഒരു പ്രശ്നവും ഉണ്ടാകില്ല. സന്തോഷവാനായി ഇരിക്കൂ. ജോലി കഴിഞ്ഞു തിരികെ വരുമ്പോള്‍ നമുക്ക് നേരിട്ട് കാണാം'- വിജയ് പറയുന്നു.
Content Highlights: vijay viral telephone call with Thamizh Selvan army officer, pulwama terrorist attack