'എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞനുജത്തി, നഷ്ടപ്പെടുന്നതിന്റെ ദുഖം അറിയാം'


അനിതയുടെ കുടുംബത്തെ സന്ദര്‍ശിച്ച് വിജയിനെക്കുറിച്ച് സഹോദരന്‍ പറയുന്നു

നീറ്റ് വഴി മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് അനിത എന്നെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് തമിഴ്‌നാട്ടില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

പ്ലസ് ടുവിന് 1200 ല്‍ 1176 മാര്‍ക്ക് നേടിയാണ് അനിത വിജയിച്ചത്. സ്‌കൂളില്‍ തന്നെ ഏറ്റവും അധികം മാര്‍ക്ക് ലഭിച്ചിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത്തില്‍ മനംനൊന്ത് അനിത ആത്മഹത്യ ചെയ്തുവെന്നാണ് വിവരം. ചുമട്ടു തൊഴിലാളിയായ ഷണ്മുഖനാണ് അനിതയുടെ അച്ഛന്‍.

നീറ്റില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അനിതയും നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നീറ്റ് നടപ്പാക്കുന്നത് ബോര്‍ഡ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് വാങ്ങിയിട്ടും നീറ്റില്‍ തിളങ്ങാന്‍ സാധിക്കാത്ത തന്നെ പോലെയുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികളെ ദുരിതത്തിലാഴ്ത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനിത സുപ്രീം കോടതിയെ സമീപിച്ചത്.

സിനിമാ-രാഷ്ട്രീയ രംഗത്ത് നിന്ന് നിരവധിയാളുകള്‍ ഈ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. പലരുടെയും പ്രതിഷേധങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങിയപ്പോള്‍ വിജയ് മാത്രം വ്യത്യസ്തനായി. അരിയലൂരിലെ അനിതയുടെ വീട്ടിലെത്തിയാണ് വിജയ് പിന്തുണ പ്രഖ്യാപിച്ചത്.

കഴിഞ്ഞ മാസമാണ് വിജയ് അനിതയുടെ വീട് സന്ദര്‍ശിച്ചത്. വിജയുമായുള്ള കൂടികാഴ്ചയുടെ വിശാദംശങ്ങള്‍ സഹോദരന്‍ മണിരത്തിനം കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമവുമായി പങ്കുവെച്ചിരുന്നു. നടന്റെ വാക്കുകള്‍ തനിക്കും കുടുംബത്തിനും ഒരുപാട് ആശ്വാസം നല്‍കിയെന്ന് അനിതയുടെ സഹോദരന്‍ മണിരത്തിനം പറഞ്ഞു.

'എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞനജുത്തി. സഹോദരിയെ നഷ്ടപ്പെടുന്നതിന്റെ ദുഖം എനിക്കറിയാം. എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറയാം മടി കാണക്കേണ്ടതില്ല. നിങ്ങളുടെ അനുജന്റെ വിദ്യാഭ്യാസ ചെലവുകള്‍ ഞാന്‍ ഏറ്റെടുത്തോളാം' - വിജയ് പറഞ്ഞതായി മണിരത്തിനം വെളിപ്പെടുത്തുന്നു.

വിജയിന്റെ ഏക സഹോദരി വിദ്യ രണ്ട് വയസ്സിലാണ് മരിക്കുന്നത്. വിദ്യയുടെ മരണം വിജയിനെ മാനസികമായി തളര്‍ത്തിയെന്ന് അമ്മ ശോഭ ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് ഒരുപാട് കുസൃതികാണിച്ചിരുന്ന വായാടിയായിരുന്ന വിജയ് വിദ്യയുടെ മരണശേഷം ഒരുപാട് ഉള്‍വലിഞ്ഞുവെന്നും ശോഭ വെളിപ്പെടുത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram