ഇളയ ദളപതി വിജയ് നായകനാവുന്ന പുതിയ ചിത്രത്തിന് പേരിട്ടു. മെര്‍സല്‍. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറക്കി. വിജയ് 61 എന്നായിരുന്നു ചിത്രം ഇതുവരെ അറിയപ്പെട്ടിരുന്നത്.
ജെല്ലിക്കെട്ടിനിടെ കറുത്ത ബനിയന്‍ ധരിച്ച് നെറ്റിയില്‍ ഭസ്മം പൂശിയാണ് വിജയ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ മൂന്ന് റോളുകളിലാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.
സാമന്ത, നിത്യ മേനോന്‍, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കോവൈ സരളയും എസ്.ജെ.സൂര്യയുമുണ്ട് പ്രധാന വേഷങ്ങളില്‍.
എ.ആര്‍. റഹ്മാനാണ് സംഗീതം. ചിത്രം ഈ വര്‍ഷം ഒക്‌ടോബറില്‍ തിയേറ്ററുകളില്‍ എത്തും.
Share this Article
Related Topics