സോഷ്യല്‍ മീഡിയയിലൂടെ ആര്‍ക്കും വാചകമടിക്കാം, പക്ഷെ വിജയ് അങ്ങനെയല്ല


അനിതയുടെ മരണത്തില്‍ കമല്‍ഹാസന്‍, രജനികാന്ത് എന്നിവര്‍ ദുഖം രേഖപ്പെടുത്തിയിരുന്നു.

നീറ്റ് വഴി മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തമിഴ്‌നാട് സ്വദേശി അനിതയുടെ മരണം നിരവധി സംവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. സിനിമാ-രാഷ്ട്രീയ രംഗത്ത് നിന്ന് നിരവധിയാളുകള്‍ ഈ സംഭവത്തില്‍ പ്രതികരണവും പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്. പലരും സമൂഹ മാധ്യമങ്ങളിലൂടെയാണ് രംഗത്തെത്തിയത്.

അനിതയുടെ മരണത്തില്‍ കമല്‍ഹാസന്‍, രജനികാന്ത് എന്നിവര്‍ ദുഖം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കര്‍ഷകരുടെ സമരത്തില്‍ ഇടപെട്ട വിജയിന്റെ മൗനം അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. പക്ഷെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് വിരാമമിട്ട് വിജയ് അനിതയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരിക്കുയാണ്. അനിതയുടെ പിതാവിനെ ആശ്വസിപ്പിക്കുന്ന വിജയിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സോഷ്യല്‍ മീഡിയയിലൂടെയുള്ള വാചകകസര്‍ത്തല്ല, വിജയ് പ്രവര്‍ത്തിച്ച് കാണിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

കര്‍ഷക സമരത്തില്‍ വിജയ് സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് തമിഴ്‌നാട്ടിലെ കര്‍ഷകരുടെ കൂട്ടായ്മ രംഗത്ത് വന്നിരുന്നു. പൊതുവെ സംസാരിക്കാന്‍ വിമുഖതയുള്ള വിജയ് ഒരു പുരസ്‌കാര ചടങ്ങില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞത് നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് വരവേറ്റത്

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram