ബി.ജെ.പിയും മെർസലും തമ്മിലുള്ള പോരാട്ടത്തിന്റെ തീ കെടുംമുൻപ് നായകൻ വിജയിന്റെ ആരാധകർ ബി.ജെ.പിയിൽ ചേർന്നതായി റിപ്പോർട്ട്. വിജയ് മക്കള്‍ ഇയക്കം എന്ന സംഘടനയിലെ അംഗങ്ങളായ അറുപത് പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. പ്രമുഖ തമിഴ് വിനോദ വെബ്‌സൈറ്റായ ബിഹൈന്‍ഡ്വുഡ്‌സ് ആണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. എന്നാൽ, ഈ പ്രവർത്തകരുടെ വിവരങ്ങൾ അവർ പുറത്തുവിട്ടിട്ടില്ല.
ബിജെപി നേതാവ് എച്ച്. രാജയുടെ സാന്നിധ്യത്തിലാണ് ഇവർ പാര്‍ട്ടിയില്‍ അംഗത്വമെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലും ഇതേക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ബിജെപിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായുള്ള പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് ബി.ജെ.പി.യെ വിജയ് ചിത്രത്തിനെതിരെ തിരിച്ചത്.
ചിത്രത്തില്‍ നിന്ന് ഈ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് തമിഴ്‌നാട് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു. മാത്രമല്ല പ്രശ്നത്തിന് വര്‍ഗീയ നിറം ചാര്‍ത്തിക്കൊണ്ട് വിജയിന്റെ മതം പരാമര്‍ശിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറിയായ എച്ച്.രാജ പ്രസ്താവനയും ഇറക്കി. ഇതോടെ ഈ വിവാദം സിനിമാ, രാഷ്ട്രീയ ലോകം ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.
Content Highlights: Vijay Fans Join BJP says Reports vijay makkal iyakkam Mersal
Share this Article
Related Topics