1996ൽ കണ്ട് ഒരു നടന്റെ ഉദയമായിരുന്നു. പൂവേ ഉനക്കാഗ എന്ന ചിത്രം ബോക്സ് ഓഫീസില്‍ ഓളങ്ങള്‍ സൃഷ്ടിച്ചത് വിജയ് എന്ന നടന് ആരാധകരുടെ സ്വന്തം ഇളയ ദളപതിയ്ക്ക് ഒരു മേല്‍വിലാസം നേടിക്കൊടുത്തു. ഇതിനിടയിലാണ് ചെന്നൈ ഫിലിം സിറ്റിയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ചേര്‍ന്ന വിജയ് ആ പെണ്‍കുട്ടിയെ കാണുന്നത്.
സംഗീത സോമലിംഗം എന്ന് സ്വയം പരിചയപ്പെടുത്തിയ ആ സുന്ദരി പെണ്‍കുട്ടിയില്‍ ഇത് വരെ തോന്നാത്ത എന്തോ ആകര്‍ഷണം വിജയ്ക്ക് തോന്നി. യു.കെ യില്‍ സ്ഥിരതാമസമാക്കിയ തമിഴ് വ്യവസായപ്രമുഖന്റെ മകളായ സംഗീതയാണെങ്കില്‍ പൂവേ ഉനക്കാഗാ കണ്ട് വിജയുടെ ആരാധികയായി മാറിയിരുന്നു. കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ പിരിഞ്ഞുവെങ്കിലും അടുത്ത തവണ ചെന്നൈ സന്ദര്‍ശിച്ച സംഗീത വിജയിനെ വീണ്ടും സന്ദര്‍ശിക്കുകയും തന്റെ മാതാപിതാക്കളെ കാണാനും പരിചയപ്പെടാനുമായി വിജയ് സംഗീതയെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. അന്നത്തെ കൂടിക്കാഴ്ച്ചയില്‍ ആ പെണ്‍കുട്ടി വിജയുടെ അച്ഛന്റെയും അമ്മയുടെയും ഹൃദയം കൂടെ കവര്‍ന്നിരുന്നു.
തന്റെ ഉള്ളിലെ പ്രണയം വിജയ് സംഗീതയെ അറിയിച്ചിരുന്നില്ലെങ്കിലും സംഗീത തന്നെ തങ്ങളുടെ മരുമകള്‍ എന്നുറപ്പിച്ച വിജയുടെ മാതാപിതാക്കളാണ് തങ്ങളുടെ കുടുംബത്തിലേക്ക് ക്ഷണിച്ചത്. സംഗീതയുടെ സമ്മതം ലഭിച്ചതോടെ വിജയുടെ അഭിപ്രായം അറിയാനുള്ള ആകാംഷയിലായിരുന്നു കുടുംബം. എന്നാല്‍ ആദ്യ കാഴ്ചയില്‍ തന്നെ മനസ്സില്‍ മൊട്ടിട്ട പ്രണയം സത്യമാവുന്നതിന്റെ സന്തോഷത്തിലായിരുന്നു വിജയ്. ഇരുകൂട്ടരുടെയും വീട്ടുകാരുടെ പൂര്‍ണ ആശീര്‍വാദത്തോടെ 1999 ഓഗസ്റ്റ് 25 ഇളയദളപതിയുടെ ജീവിതത്തിലേക്ക് വിജയ് സ്നേഹത്തോടെ ഗീത എന്ന് വിളിക്കുന്ന സംഗീത വലതുകാല്‍ വച്ച് കയറി.
ഇളയ ദളപതിയുടെ ഉയര്‍ച്ചകളിലും വീഴ്ചകളിലും നിഴല്‍ പോലെ സംഗീത നടന്നു തുടങ്ങിയിട്ട് ഇന്നേക്ക് പതിനെട്ടു വർഷം തികയുന്നു. രണ്ടു മക്കളാണ് സംഗീതയ്ക്കും വിജയിനും . സഞ്ജയും ദിവ്യയും.
Share this Article
Related Topics