സിനിമ സെന്‍സര്‍ഷിപ്പിനും നികുതിയിളവിനും കോടികളാണ് തമിഴ് സിനിമ ഒഴുക്കുന്നതെന്ന് നിര്‍മാതാവ് കെ രാജന്‍. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍. അജിത്തിന്റെയും വിജയിന്റെയും ചിത്രങ്ങള്‍ പുറത്തിറക്കണമെങ്കില്‍ കുറഞ്ഞത് ഒരു കോടി രൂപയോളം കൈക്കൂലി നല്‍കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഒരു സിനിമ പുറത്തിറക്കാന്‍ നിര്‍മാതാവ് കടന്നുപോകുന്ന ബുദ്ധിമുട്ടുകള്‍ ആര്‍ക്കും മനസ്സിലാകുകയില്ല. ആദ്യത്തെ കടമ്പ സെന്‍സര്‍ഷിപ്പാണ്. സംസ്ഥാന സര്‍ക്കാറിന് മുന്‍പില്‍ മൂന്ന് മാസമെങ്കിലും കാത്തിരുന്നാല്‍ മാത്രമാണ് ആ കടമ്പ കടക്കുക. പിന്നെ നികുതിയിളവ് ലഭിക്കുന്നതിനുള്ള കഷ്ടപ്പാടാണ്. എന്റെ ഒരു സുഹൃത്ത് 5 ലക്ഷം രൂപയാണ് കോഴ നല്‍കിയത്. അജിത്തിന്റെയും വിജയിന്റെയും സിനിമകള്‍ക്ക് ഒരു കോടിയോളം രൂപ നല്‍കണം. ജിഎസ്ടി വന്നത് കൊണ്ട് ഇപ്പോള്‍ നികുതിയില്‍ നിന്ന് ഒഴിവാകാന്‍ പറ്റില്ല.
ഇതെല്ലാം കഴിഞ്ഞ് ഓഡിയോ സിനിമാ പ്രചരണ പരിപാടികളിലും പങ്കെടുക്കാന്‍ പല അഭിനേതാക്കള്‍ക്കും മടിയാണ്. ഇതൊരു നല്ല പ്രവണതയല്ല. സിനിമ വിജയിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്'- കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.
Share this Article
Related Topics