ഇളയ ദളപതി ആരാധകരെ ആവേശത്തിലാക്കി വിജയുടെ അറുപത്തിരണ്ടാമത് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് സര്‍ക്കാര്‍ എന്നാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.
കറുത്ത ജാക്കറ്റും കൂളിങ് ഗ്ലാസുമിട്ട് സിഗരറ്റിന് തീ കൊടുക്കുന്ന വിജയയുടെ ചിത്രവുമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. കൊല മാസ് ലുക്കെന്നാണ് ആരാധകരുടെ വിശേഷണം.
മെര്‍സലിന് ശേഷമിറങ്ങുന്ന വിജയ് ചിത്രമാണ് സര്‍ക്കാര്‍. കഴിഞ്ഞ ദീപാവലിക്കാണ് മെര്‍സല്‍ തിയറ്ററിലെത്തിയതെങ്കില്‍ വരുന്ന ദീപാവലിക്ക് സര്‍ക്കാര്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിജയുടെ നായികയാവുന്നത്.
മെര്‍സലിന്റെ വിജയാരവം നിലയ്ക്കുന്നതിന് മുന്‍പാണ് വിജയ് അടുത്ത ചിത്രം പ്രഖ്യാപിച്ചത്. അന്നുമുതല്‍ ചിത്രത്തിന്റെ പേരെന്താകും എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. തുപ്പാക്കി, കത്തി എന്നീ ബ്ലോക്ക് ബ്ലസ്റ്ററുകള്‍ക്ക് ശേഷം എ.ആര്‍.മുരുകദോസും വിജയും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. എ.ആര്‍.റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.
Content Highlights : vijay 62nd movie sarkar vijay keerthi suresh a r murugadoss a r rahman sarkar new movie first look
Share this Article
Related Topics