ഇന്ത്യയിലെ താരാരാധനയുടെ അത്ഭുതകഥകള്‍ വാര്‍ത്തകളാകാറുണ്ട്. ഇഷ്ടതാരങ്ങളുടെ വീടിന് മുന്നില്‍ അക്ഷമരായി ദിവസങ്ങളോളം കാത്തുനില്‍ക്കുന്നതു മുതല്‍ താരങ്ങളുടെ ഹോര്‍ഡിങ്ങുകളില്‍ പാലഭിഷേകം നടത്തുന്നതു വരെ അക്കൂട്ടത്തില്‍ പെടും. എന്നാല്‍ താന്‍ അങ്ങേയറ്റം ആരാധിക്കുന്ന സിനിമാതാരം ഒരു കഫേയില്‍ തൊട്ടടുത്ത് ഉണ്ടായിട്ടു പോലും അദ്ദേഹത്തിനടുത്ത് പോകാന്‍ മടികാട്ടിയ ഒരു ആരാധികയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
ബോളിവുഡ് നടന്‍ വിക്കി കൗശലിന്റെ ആരാധികയാണ് ആൾ. ഇഷ്ടതാരങ്ങളെ പൊതു ഇടങ്ങളില്‍ എവിയെടെങ്കിലും വെച്ചു കണ്ടാല്‍ ഒപ്പം നിന്ന് സെല്‍ഫിയെടുക്കാനും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് വൈറലാക്കാനും ധൃതി കൂട്ടുന്ന ചില രസികരുടെ കൂട്ടത്തില്‍ വ്യത്യസ്തയാവുകയാണിവര്‍. ഭര്‍ത്താവിനൊപ്പം ഒരു കഫേയില്‍ എത്തിയ യുവതി ഇരുന്നത് വിക്കി കൗശലിന്റെ തൊട്ടടുത്ത്. അങ്ങേയറ്റം ആരാധിക്കുന്ന സിനിമാതാരമായിട്ടു പോലും ഒന്നു സംസാരിക്കുവാന്‍ പോലും ശ്രമിക്കാതെ അവിടെത്തന്നെയിരിക്കുകയായിരുന്നു യുവതി. എന്നാല്‍ യുവതിയുടെ ഭര്‍ത്താവ് തന്റെ ഭാര്യയുടെ ഈ പ്രവൃത്തിയെക്കുറിച്ച് താരത്തിന് ട്വീറ്റ് ചെയ്യുകയും പുറം ലോകം ഇക്കാര്യം അറിയുകയും ചെയ്തു. നാണിച്ചിട്ടാണ് അവര്‍ വിക്കിയ്ക്കരികില്‍ വരാതിരുന്നതെന്നും താരങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അതിനാല്‍ താന്‍ പോകുന്നില്ലെന്നും യുവതി പറഞ്ഞതായി ഭര്‍ത്താവ് ട്വീറ്റ് ചെയ്തു. വിക്കി കൗശല്‍ ഈ ട്വീറ്റ് കാണുകയും മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. തന്റെ സ്വകാര്യതയെ മാനിച്ച യുവതിയെ അഭിനന്ദിക്കുന്നവെന്നും അടുത്ത തവണ കാണുമ്പോള്‍ തന്നോട് വന്ന് മടി കൂടാതെ സംസാരിക്കാന്‍ പറയണമെന്നും വിക്കി ട്വീറ്റിലൂടെ അറിയിക്കുന്നു. ആരാധികയുടെ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതാണ് ശരിക്കുമുള്ള ആരാധനയെന്നും പലരും അഭിപ്രായപ്പെടുന്നു. വിക്കിയുടെ ട്വീറ്റും ഇതിനോടകം വൈറലായിക്കഴിഞ്ഞു.
Content Highlights : Vicky Kaushal tweet, fan didn't go and meet Vicky
Share this Article
Related Topics