ബോളിവുഡ് താരം വിക്കി കൗശലിന് ചിത്രീകരണത്തിനിടെ പരിക്ക്. നവാഗത സംവിധായകനായ ഭാനു പ്രതാപ് സിംഗ് ഒരുക്കുന്ന പുതിയ ഹൊറര്‍ സിനിമയുടെ ഗുജറാത്തില്‍ വച്ച് നടന്ന ചിത്രീകരണത്തിനിടെ വെള്ളിയാഴ്ച്ചയാണ് അപകടം സംഭവിച്ചത്. കവിളെല്ലിന് പരിക്കേറ്റ താരത്തെ സമീപത്തുള്ള ആശുപത്രിയിലേക്ക് അടിയന്തിരമായ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വെള്ളിയാഴ്ച പുലര്‍ച്ചയോടെ മുംബൈയിലേക്ക് കൊണ്ടുപോയി.
13 തുന്നലുകള്‍ വേണ്ടിവന്നെന്നാണ് റിപ്പോര്‍ട്ട്. ഒരു കപ്പലിലെ രാത്രി ചിത്രീകരണത്തിനിടെയാണ് സംഭവം. കൗശലിന്റെ കഥാപാത്രം ഒരു വാതില്‍ തുറന്ന് പുറത്തേക്ക് ഓടുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. ഇതിന്റെ ചിത്രീകരണത്തിനിടെ വാതില്‍ പൊളിഞ്ഞ് താരത്തിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭാനു പ്രതാപ് സിംഗിന്റെ ആദ്യ ചിത്രമാണ് ഇത് . ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ഭൂമി പഡ്നേക്കറാണ് നായികയായെത്തുന്നത്. ബോക്‌സോഫീസില്‍ വലിയ തരംഗം സൃഷ്ട്ടിച്ച ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം വിക്കി വേഷമിടുന്ന ചിത്രം കൂടിയാണിത്
Content Highlights : Vicky Kaushal injured fracture on cheekbone while shooting an action sequence, gets 13 stitches
Share this Article
Related Topics