വാരിക്കുഴിയിലെ കൊലപാതകം തിയേറ്ററുകളിലെത്തി


1 min read
Read later
Print
Share

ഒരു കൊലപാതകം ഒരു ഒറ്റപ്പെട്ട തുരുത്തിനെ എങ്ങനെ ഉറക്കമില്ലാതാക്കുന്നു എന്നുള്ളതാണ് ഈ ത്രില്ലര്‍ മൂഡിലുള്ള ചിത്രത്തിന്റ വിഷയം

ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കു ശേഷം രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്ത വാരിക്കുഴിയിലെ കൊലപാതകം സെപ്തംബര്‍ 7നു തീയേറ്ററുകളിലെത്തി. ടേക്ക് വണ്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഷിബു ദേവദത്തും സുജീഷ് കോലോത്തൊടിയുമാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കൊലപാതകം ഒരു ഒറ്റപ്പെട്ട തുരുത്തിനെ എങ്ങനെ ഉറക്കമില്ലാതാക്കുന്നു എന്നുള്ളതാണ് ഈ ത്രില്ലര്‍ മൂഡിലുള്ള ചിത്രത്തിന്റ വിഷയം. യുവതാരം അമിത് ചക്കാലക്കല്‍ നായകനാകുന്ന ഈ ചിത്രത്തില്‍ ദിലീഷ് പോത്തനും ലാലും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

അങ്കമാലി ഡയറീസ് ഫെയിം കിച്ചു ടെലസും സുധി കോപ്പയും നെടുമുടി വേണുവുമുള്‍പ്പെടെ നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ മെജോ ജോസഫ് സംഗീതമൊരുക്കിയിരിക്കുന്നു. മൂന്ന് പാട്ടുകളുള്ള ചിത്രത്തിലെ 'മെല്ലെ ഇന്നെന്‍ നെഞ്ചില്‍' എന്നു തുടങ്ങുന്ന ഗാനമാലപിച്ചിരിക്കുന്നത് സംഗീതസംവിധായകന്‍ എം എം കീരവാണിയാണ്. ദേവരാഗം, മാണിക്യചെമ്പഴുക്ക, കില്ലാടി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം പാടിയിട്ടുണ്ട്. കീരവാണിയുടെ തന്നെ സംഗീത സംവിധാനത്തില്‍ പിറന്ന ബാഹുബലി ഒന്ന്, രണ്ട് ഭാഗങ്ങളിലും അദ്ദേഹം പാടിയിട്ടുണ്ട്. ശ്രേയ ഘോഷാല്‍, കൗശിക് മേനോന്‍, അഞ്ജു ജോസഫ്, തുടങ്ങിയവരും ചിത്രത്തിലെ ഗാനങ്ങളാലപിച്ചിരിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രാജ്യത്തു നിന്നും പുറത്താക്കുന്നവർക്ക് നികുതിപ്പണം തിരികെ നല്‍കുമോയെന്ന് ഷാന്‍ റഹ്മാന്‍

Dec 19, 2019


mathrubhumi

2 min

അന്ന് എനിക്കൊപ്പം അഭിനയിച്ച ബച്ചന്‍ ഇന്ന് ബിഗ്ബിയായി; മധു പറയുന്നു

Sep 24, 2019


mathrubhumi

2 min

നയന്‍താരയ്ക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല, ഉടനെ ആശുപത്രിയില്‍ എത്തിച്ചു

Jan 7, 2019