തനിക്ക് അഭിനയിക്കാന്‍ ഏറെ പ്രയാസമുള്ളത് പ്രണയരംഗങ്ങളാണെന്ന് നടി ഉര്‍വശി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമയില്‍ തനിക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ പ്രയാസമുള്ള റോളുകളെ കുറിച്ച് ഉര്‍വശി വെളിപ്പെടുത്തിയത്.
സംവിധായകന്‍ ഭരതന്റെ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴാണ് ഏറെ പേടിയെന്നും എപ്പോഴാണ് ലവ് സീന്‍ വരുന്നതെന്ന് പറയാനാകില്ലെന്നും ഉര്‍വ്വശി പറയുന്നു
ഉര്‍വശിയുടെ വാക്കുകള്‍
പ്രണയമൊക്കെ അഭിനയിക്കാന്‍ എനിക്ക് പ്രയാസമായിരുന്നു. ഭരതന്‍ അങ്കിളിന്റെ പടങ്ങളില്‍ എനിക്ക് ആകെയൊരു പേടിയുണ്ടായിരുന്നത് അതാണ്... എവിടെയാണ് ലവ് സീന്‍ വരുന്നതെന്ന് പറയാനാകില്ല. എന്നെ വിരട്ടാന്‍ അങ്കിള്‍ പറയും 'നാളെ ഒരു കുളിസീന്‍ ഉണ്ട്'. അത് മതി എന്റെ കാറ്റ് പോവാന്‍!
ഞാന്‍ പതുക്കെ സഹസംവിധായകരെ ആരെയെങ്കിലും വിളിച്ചു ചോദിക്കും 'അങ്ങനെ വല്ലതും ഉണ്ടോ?' അവര്‍ പറയും 'സാരമില്ല നമുക്ക് ഡ്യൂപ്പിനെ വച്ച് എടുക്കാം'. എന്റെ ടെന്‍ഷന്‍ കൂടി 'ദൈവമേ ഡ്യൂപ്പിനെ വച്ചെടുക്കുമ്പോ ഞാന്‍ ആണെന്ന് വിചാരിക്കും'.
മാളൂട്ടി! അതില്‍ കുറേകാലം കാത്തിരുന്ന് വിദേശത്ത് നിന്ന് വരുന്ന ഭര്‍ത്താവാണ് ജയറാം.. ആ സ്‌നേഹം മുഴുവന്‍ പ്രകടിപ്പിക്കണം. അതിന് എവിടെ സ്‌നേഹം? കെട്ടിപ്പിടിക്കുന്ന സീനിലൊക്കെ ഞാന്‍ നഖം കൊണ്ട് കുത്തിയിട്ടുണ്ട് ജയറാമിനെ...
Content Highlights : Urvashi On Films Director Bharathan Jayaram Urvashi Movie Malootty