മലയാളത്തിന്റെ അക്ഷന്‍ ഹീറോ എന്ന ടാഗ് ലൈനും പെട്ടെന്നാണ് ഉണ്ണി മുകുന്ദന്‍ നേടിയത്. മലയാളത്തിന്റെ മസിലളിയൻ എന്നൊരു വിളിപ്പേരുമുണ്ട് ഉണ്ണി മുകുന്ദന്. വെറും വിശേഷണമല്ല, താൻ ശരിക്കുമൊരു മസിൽമാൻ തന്നെയാണെന്ന് തെളിയിക്കുകയാണ് ഉണ്ണി ഒരു വീഡിയോയിൽ. വീഡിയോ ഇപ്പോൾ വൻ ഹിറ്റാണ്.
പാലക്കാട് എന്‍.എസ് എസ് കോളേജിലെ ഒരു പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഉണ്ണി മുകുന്ദന്‍. ഗ്രൗണ്ടിൽ ഉണ്ണി എത്തുമ്പോൾ ബാരിക്കേഡിനപ്പുറം ആരാധകർ തിങ്ങിനിറഞ്ഞിരുന്നു. താരം കൈ കൊടുക്കാൻ എത്തിയപ്പോൾ വൻ തിരക്കായി. താരത്തിന്റെ അടുത്തെത്താൻ ആരാധകരുടെ തിരക്കായതോടെ ബാരിക്കേഡ് ചരിഞ്ഞുതുടങ്ങി. ഉടനെ സംഘാടകർ ഓടിയെത്തിയെങ്കിലും അവർക്കു വേണ്ടി കാത്തുനിൽക്കാനൊന്നും ഉണ്ണി ഒരുക്കമായിരുന്നില്ല. സിനിമാ സ്റ്റൈലിൽ ആ ബാരിക്കേഡ് ഒറ്റയ്ക്ക് തള്ളി നിവർത്തിവച്ച് വൻ കൈയടി നേടി.
കാണികളില്‍ ആരോ ഇതിന്റെ വീഡിയോ എടുക്കുകയും തുടര്‍ന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ തരംഗമായി. മസില്‍ അളിയന്‍ മാസ്സ് അല്ല കൊലമാസാണ് എന്ന തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. ഈ വീഡിയോ ഉണ്ണി മുകുന്ദന്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഷെയര്‍ ചെയ്തിരുന്നു.
Content Highlights: UnniMukunthan in palakkad nss college, Actor Unniആukunthan, vikramadhithyan, UnniMukuthan and barricade