ഈ പ്രായത്തില്‍ അങ്ങനെ ഒരു കേസ് വരേണ്ടത് ആവശ്യമായിരുന്നു: പീഡന വിവാദത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ


2 min read
Read later
Print
Share

ആ കേസ് വന്ന സമയത്തെ അതെന്റെ ജീവിതത്തലെ ഏറ്റവും പോസിറ്റീവ് ആയ സമയമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ സിനിമകള്‍ വിജയിക്കുന്നു, എന്നെക്കുറിച്ച് നല്ലത് ആളുകള്‍ പറയുന്നു.

ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലാണ് താന്‍ ജീവിതത്തില്‍ ഏറ്റവുമധികം പോസിറ്റിവിറ്റി അനുഭവിച്ചതെന്ന് ഉണ്ണി മുകുന്ദന്‍. ഈയിടെ ഉണ്ണി മുകന്ദനെതിരേ യുവതി സ്ത്രീപീഡനത്തിന് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഉണ്ണി വെളിപ്പെടുത്തിയത്.

ഉണ്ണിയുടെ വാക്കുകള്‍

"സ്ത്രീപീഡന വിവാദത്തെ പറ്റി കാര്യങ്ങള്‍ സംസാരിക്കണമെന്നുണ്ട്. പക്ഷെ വിചാരണയില്‍ ഇരിക്കുന്ന കേസാണ്. കോടതിയിലാണ്. അതുകൊണ്ട് തന്നെ അതിനെപ്പറ്റി സംസാരിക്കാന്‍ പാടില്ല എന്ന് നിര്‍ദേശമുണ്ട്. ആ കേസ് വന്ന സമയം എന്റെ ജീവിതത്തിലെ ഏറ്റവും പോസിറ്റീവായ സമയമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ സിനിമകള്‍ വിജയിക്കുന്നു, എന്നെക്കുറിച്ച് നല്ലത് ആളുകള്‍ പറയുന്നു. ജീവിതത്തില്‍ പ്രതിസന്ധി വരുന്ന സമയത്താണല്ലോ ആരൊക്കെ കൂടെ ഉണ്ടാകും എന്ന് മനസിലാവുക. ചില സമയത്ത് നമ്മള്‍ വിചാരിക്കും നമുക്ക് ഇത്രയും കൂട്ടുകാര്‍ ഉണ്ട് എന്ത് വന്നാലും അവര്‍ കൂടെ തന്നെ ഉണ്ടാകുമെന്നൊക്കെ.

സത്യത്തില്‍ ഈ കേസുമായി പങ്കുചേര്‍ന്ന ആളുകളോടും എല്ലാവരോടും എനിക്ക് നന്ദി പറയാനാണുള്ളത്. എന്താണെന്ന് വച്ചാല്‍ ഇങ്ങനെ ഒരു കേസ് ഉണ്ടായതിനുശേഷം എന്റെ ജീവിതത്തിലെ സകല നെഗറ്റിവിറ്റിയും പോയി. ഇന്നെനിക്ക് കൃത്യമായറിയാം എന്റെ കൂടെ ആരൊക്കെയുണ്ടാകുമെന്ന്, ഞാന്‍ ഫോണ്‍ വിളിച്ചാല്‍ ആരെല്ലാം ഫോണ്‍ എടുക്കും എന്നെല്ലാം.

ഈ ഒരു കേസ് ആരംഭിക്കുന്നതിന് മുന്‍പ് എനിക്ക് നൂറ്റിയമ്പതോളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. പക്ഷേ, കേസായ സമയത്ത് അത് വല്ലാതെ ചുരുങ്ങി. എന്റെ ജീവിതം ശരിക്കും ശുദ്ധീകരിക്കപ്പെട്ടു. ഈ മുപ്പത് മുപ്പത്തിയൊന്നാം വയസില്‍ ഇങ്ങനെയൊന്ന് ഉണ്ടാവേണ്ടത് എന്നെപ്പോലൊരാള്‍ക്ക് ആവശ്യമായിരുന്നു. ചിലപ്പോള്‍ എന്റെ നാല്‍പത്തിയഞ്ചാം വയസില്‍ വേറെ ഏതെങ്കിലും കാരണം വച്ച് ഞാന്‍ തിരിച്ചറിയുകയാണ് എന്റെ ജീവിതത്തില്‍ ഞാനീ വിചാരിച്ച ആളുകള്‍ ഒന്നും എന്റെ കൂടെയില്ല എന്ന്.

എനിക്കൊരു ആവശ്യത്തിന് ചെല്ലുമ്പോള്‍ ഞാന്‍ തിരിച്ചറിയാണ് അല്ലെങ്കില്‍ അവര്‍ പറയാണ് സോറി നിങ്ങള്‍ ഒരു സിനിമാതാരമായത് കൊണ്ടാണ് നമ്മള്‍ സുഹൃത്തുക്കളായതെന്ന്.
അത് ഞാന്‍ പിന്നീട് അറിയുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് ഇപ്പോള്‍ അറിയുന്നത്. അതെന്നെ ഒട്ടും നിരുത്സാഹപ്പെടുത്തന്നില്ല. അച്ഛനോടും അമ്മയോടും ഞാന്‍ പറഞ്ഞു ഇതെന്നെ ഒട്ടും അസ്വസ്ഥനാക്കുന്നില്ലെന്ന്. എന്തൊക്കെയോ നല്ലത് മാത്രമേ ഈ പ്രശ്‌നത്തിലൂടെ സംഭവിച്ചിട്ടുള്ളു". ഉണ്ണി മുകുന്ദന്‍ പറയുന്നു

കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരേ പരാതി നല്‍കിയത്. ഉണ്ണി മുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമാകഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. യുവതിക്കെതിരേ ഉണ്ണി മുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ഉണ്ണിയുടെ പരാതിയില്‍ പറയുന്നു.

Content Highlights : unni mukundan woman file sexual abuse case against actor police case unni mukundan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

'കേരളത്തിന് ശ്രദ്ധ കിട്ടുന്നില്ല'- സോഷ്യല്‍മീഡിയ ചലഞ്ച് ആരംഭിച്ച് സിദ്ധാര്‍ത്ഥ്‌

Aug 17, 2018


mathrubhumi

1 min

വയലാറിന്റെ ആദ്യ ഭാര്യ ചന്ദ്രമതി തമ്പുരാട്ടി അന്തരിച്ചു

Jan 16, 2018


mathrubhumi

2 min

എന്റെ ജീവന്‍ രക്ഷിക്കൂ; രജനികാന്തിനോട് അഭ്യര്‍ഥനയുമായി ദേവദൂതനിലെ നടി

Aug 9, 2019