ഉണ്ണി മുകുന്ദന്റെ പേരിൽ പെണ്‍കുട്ടികളുമായി ചാറ്റ്, പോലീസില്‍ പരാതി നല്‍കി


1 min read
Read later
Print
Share

ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനിലാണ് ഉണ്ണി മുകുന്ദന്റെ അച്ഛന്‍ മുകുന്ദന്‍ നായര്‍ പരാതി നല്‍കിയിരിക്കുന്നത്.

ടന്‍ ഉണ്ണി മുകുന്ദന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടികളുമായി സൗഹൃദം നടിച്ച് പറ്റിക്കുന്നുവെന്ന് പരാതി നല്‍കി നടന്റെ അച്ഛന്‍. ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനിലാണ് ഉണ്ണി മുകുന്ദന്റെ അച്ഛന്‍ മുകുന്ദന്‍ നായര്‍ പരാതി നല്‍കിയിരിക്കുന്നത്.

iam unni mukundan എന്നാണ് നടന്റെ സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകളുടെ പേര്. അതിനു സമാനമായി ഇന്‍സ്റ്റഗ്രാമിലും ഫെയ്​സ്ബുക്കിലും iam.unnimukundan എന്നു വ്യാജ അക്കൗണ്ടുണ്ടാക്കി തന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി വച്ച് പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുമായി സൗഹൃദം സൃഷ്ടിക്കല്‍ പതിവാക്കുന്നതായി തന്റെ ശ്രദ്ധയില്‍പെട്ടുവെന്നും ഇത്തരം വ്യാജ പ്രവണതകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. തന്റെ ഫോട്ടോ വച്ച് വൈവാഹിക വെബ്‌സൈറ്റുകളില്‍ ഐഡി ഉണ്ടാക്കുന്നവര്‍ക്കെതിരെയും നടന്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി സ്വീകരിച്ചുവെന്ന് ഒറ്റപ്പാലം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlights : unni mukundan's father complaints to police against fake accounts in social media

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

'കേരളത്തിന് ശ്രദ്ധ കിട്ടുന്നില്ല'- സോഷ്യല്‍മീഡിയ ചലഞ്ച് ആരംഭിച്ച് സിദ്ധാര്‍ത്ഥ്‌

Aug 17, 2018


mathrubhumi

1 min

വയലാറിന്റെ ആദ്യ ഭാര്യ ചന്ദ്രമതി തമ്പുരാട്ടി അന്തരിച്ചു

Jan 16, 2018


mathrubhumi

2 min

എന്റെ ജീവന്‍ രക്ഷിക്കൂ; രജനികാന്തിനോട് അഭ്യര്‍ഥനയുമായി ദേവദൂതനിലെ നടി

Aug 9, 2019