ചലച്ചിത്ര മേഖലയില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമയില്‍ തുടക്കക്കാലത്ത് തന്നെ വേദനിപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് നടന്‍. സംവിധായകന്‍ ലോഹിതദാസ് ആണ് ഉണ്ണിമുകുന്ദന് ആദ്യം അവസരം നല്‍കാന്‍ തയ്യാറായത്. അദ്ദേഹം മരിച്ചപ്പോള്‍ അത് തന്റെ ജാതകദോഷം കൊണ്ടാണെന്ന് ചിലര്‍ പറഞ്ഞു പരത്തിയെന്നും ഉണ്ണി പറയുന്നു. ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണിയുടെ വെളിപ്പെടുത്തല്‍.
സിനിമ കരിയറാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ആ മനോഭാവം ലോഹിതദാസ് സാറിന് ഇഷ്ടമായി. നിവേദ്യം എന്ന സിനിമയില്‍ അവസരം തന്നെങ്കിലും ആത്മവിശ്വാസം ഇല്ലാത്തത് കൊണ്ട് ഞാന്‍ ഏറ്റെടുത്തില്ല. ഒന്നും അറിയാതെ ചെയ്യേണ്ട എന്നത് എന്റെ തീരുമാനമായിരുന്നു. പക്ഷേ അധികം വൈകാതെ ലോഹിതദാസ് സാര്‍ എല്ലാവരെയും വിട്ടുപോയി. അത് എന്നെ ആകെ ആശയകുഴപ്പത്തിലാക്കി.
എന്റെ ശരീരം കാരണം എല്ലാ വേഷങ്ങളും ചെയ്യാന്‍ സാധിക്കില്ലെന്ന് ചിലര്‍ പറഞ്ഞു. പക്ഷേ ഇതുവരെ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചു. ചാണക്യതന്ത്രത്തില്‍ പെണ്‍വേഷം ചെയ്തു. ആരോഗ്യം പ്ലസ് പോയിന്റാണ്. അതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്- ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Share this Article
Related Topics