പ്രധാനമന്ത്രിയെ അഭിനന്ദിച്ച് പോസ്റ്റിട്ടാല്‍ സംഘിയാകുന്നതെങ്ങനെ? ഉണ്ണി മുകുന്ദന്‍ ചോദിക്കുന്നു


5 min read
Read later
Print
Share

'എന്നെയോ അതോ മറ്റുള്ളവരെയോ കുറെ പേരുകള്‍ വിളിച്ചത് കൊണ്ടോ ചില വാക്കുകള്‍ക്കുള്ളില്‍ ഒതുക്കാന്‍ ശ്രമിച്ചത് കൊണ്ടോ ഇവിടെ ഒന്നും മാറാന്‍ പോകുന്നില്ല എന്നത് മനസ്സിലാക്കുക. '

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്രമോദിക്ക് ആശംസകളറിയിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് സൈബര്‍ ആക്രമണം നേരിട്ട് ഉണ്ണി മുകുന്ദന്‍. നടനോടുള്ള ബഹുമാനം പോയെന്നും ഇനി സിനിമകളൊന്നും കാണില്ലെന്നും തുടങ്ങി രൂക്ഷഭാഷയില്‍ വരെ ആരാധകര്‍ പ്രതികരിച്ചു. താന്‍ നേരിട്ട ആക്രമണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. രാജ്യത്തിന്റെ പ്രധാന മന്ത്രിയെ അദ്ദേഹം നേടിയ വിജയത്തില്‍ അഭിനന്ദിച്ചത് വര്‍ഗീയത എന്ന വാക്കിനോട് ചിലര്‍ ചേര്‍ത്തു നിര്‍ത്തിയത് ഏറെ വേദനിപ്പിച്ചുവെന്നും ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ അതു തെറ്റാണെന്നു തോന്നുന്നില്ലെന്നും നടന്‍ പറയുന്നു. താന്‍ ഒരു ജാതി-മത- വര്‍ഗ രാഷ്ട്രീയ കക്ഷികള്‍ക്കും പിന്തുണ ഒരു കാലത്തും നല്‍കിയിട്ടില്ലെന്നും താനൊരു സംഘിയാണെന്നു മുദ്ര കുത്താന്‍ ശ്രമിക്കുന്നവര്‍ പൊതു സമൂഹത്തിനു നല്‍കുന്നത് വളരെ മോശമായ ഒരു ഇമേജ് ആണെന്നും ഉണ്ണി മുകുന്ദന്‍ തുറന്നടിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഞാന്‍ കഴിഞ്ഞ ദിവസം നമ്മുടെ ബഹുമാന്യനായ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡി ജി യെ അഭിനന്ദിച്ചു ഇട്ട ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഈ കുറിപ്പ് പോസ്റ്റ് ചെയ്യുന്നത്. നമ്മുടെ രാജ്യത്തിന്റെ പ്രധാന മന്ത്രിയെ അദ്ദേഹം നേടിയ വിജയത്തില്‍ അഭിനന്ദിച്ചത് വര്‍ഗീയത എന്ന വാക്കിനോട് ചിലര്‍ ചേര്‍ത്തു നിര്‍ത്തുന്നത് കണ്ടു. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ പറയട്ടെ, ജനങ്ങള്‍ തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചു തിരഞ്ഞെടുത്ത നമ്മുടെ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് ഒരു തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ഒരു ജാതി-മത- വര്‍ഗ രാഷ്ട്രീയ കക്ഷികള്‍ക്കും എന്റെ പിന്തുണ ഒരു കാലത്തും നല്‍കിയിട്ടില്ല. പക്ഷെ എന്റെ പോസ്റ്റില്‍ വന്ന ചില കമന്റുകളും അതില്‍ നിറഞ്ഞ വിദ്വേഷത്തിന്റെ വിഷവും കണ്ടാല്‍ ഞാന്‍ അങ്ങനെയെന്തോ വലിയ തെറ്റാണ് ചെയ്തത് എന്നുള്ള രീതിയില്‍ ആണ് ചിലര്‍ എടുത്തിരിക്കുന്നത് എന്നു മനസ്സിലാക്കാന്‍ കഴിയുന്നു. പറഞ്ഞു വരുന്നത് എന്തെന്ന് വെച്ചാല്‍ നിങ്ങള്‍ എന്നെ സംഘി എന്നോ ചാണകം എന്നോ ഉള്ള ലേബലില്‍ മുദ്ര കുത്താന്‍ ആണ് ശ്രമിക്കുന്നത് എങ്കില്‍ നിങ്ങള്‍ നിങ്ങളെ പറ്റി തന്നെ പൊതു സമൂഹത്തിനു മുന്നിലേക്ക് നല്‍കുന്നത് വളരെ മോശമായ ഒരു ഇമേജ് ആണ്. ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ നിരാശക്കു കാരണം, ജാതിയും മതവും വര്‍ഗ്ഗവും നമ്മളില്‍ ഒരുപാട് പേരെ അന്ധരാക്കി എന്ന സത്യമാണ്. നമ്മുടെ മുന്നില്‍ നടക്കുന്ന പലതും നേരായ രീതിയില്‍ കാണാനോ, വിവേചന ബുദ്ധിയോടെ അതിനെ മനസ്സിലാക്കി എടുക്കാനോ, ധൈര്യപൂര്‍വം അതിനെ സ്വീകരിക്കാനോ അല്ലെങ്കില്‍ നേരിടാനോ നമ്മുക്ക് കഴിയാത്ത വിധം മേല്‍ പറഞ്ഞ ജാതി മത വര്‍ഗ വര്‍ണ്ണ ചിന്തകള്‍ നമ്മളെ അന്ധരാക്കി കഴിഞ്ഞു എന്ന് ഈ സമൂഹ മാധ്യമം തന്നെ ഇന്ന് മനസ്സിലാക്കി തരുന്നു. ചിലരെ എങ്കിലും ഇന്നലത്തെ ഫല പ്രഖ്യാപനം നിരാശരാക്കിയിരിക്കാം. പക്ഷെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്തത് ആരെ ആയാലും അവരെ ഒന്നു അഭിനന്ദിക്കാന്‍ എല്ലാ സങ്കുചിത ചിന്തകള്‍ക്കും അപ്പുറമുള്ള ഒരു മനസ്സ് നമ്മുക്കുണ്ടെങ്കിലെ പറ്റൂ. അങ്ങനെ ഒരു മനസ്സു അല്ലെങ്കില്‍ മനോഭാവം നമ്മള്‍ ഉണ്ടാക്കിയെടുക്കണം.. അല്ലാതെ എന്നെയോ അതോ മറ്റുള്ളവരെയോ കുറെ പേരുകള്‍ വിളിച്ചത് കൊണ്ടോ ചില വാക്കുകള്‍ക്കുള്ളില്‍ ഒതുക്കാന്‍ ശ്രമിച്ചത് കൊണ്ടോ ഇവിടെ ഒന്നും മാറാന്‍ പോകുന്നില്ല എന്നത് മനസ്സിലാക്കുക. രാഷ്ട്രീയത്തിനും അപ്പുറം നമ്മള്‍ എല്ലാവരും സഹജീവികള്‍ ആണെന്നും എന്നും പരസ്പരം കാണേണ്ടവരും സഹവര്‍ത്തിത്വം പുലര്‍ത്തേണ്ടവര്‍ ആണെന്നും ഏറ്റവും കൂടുതല്‍ ഓര്‍ത്തിരിക്കേണ്ടത് രാഷ്ട്രീയം വലിയ പ്രാധാന്യത്തോടെ ഏറ്റെടുക്കുന്നവര്‍ തന്നെയാണ്. വെറുപ്പും വിദ്വേഷവും നമ്മളെ ജീവിതത്തില്‍ എവിടെയും എത്തിക്കുന്നില്ല..ഒന്നും നേടി തരുന്നുമില്ല..ഒരു കാര്യം കൂടി പറഞ്ഞു നിര്‍ത്തുന്നു. എന്നെ കുറിച്ചു അറിയാത്തവര്‍ അറിയാന്‍ ആയി പറയുകയാണ്..ഹിന്ദു തമിഴന്മാരും, സിഖ് മതക്കാരും, സിന്ധികളും, ബീഹാറികളും, ബംഗാളികളും നിറഞ്ഞ ഒരു ചുറ്റുപാടില്‍ വളര്‍ന്നു വന്ന ആളാണ് ഞാന്‍. എന്റെ അടുത്ത സുഹൃത്തുക്കള്‍ മുസ്ലിങ്ങളും ബംഗാളികളും ആണ്. ഞാന്‍ പഠിച്ച സ്‌കൂള്‍ നടത്തിയിരുന്നത് പാര്‍സികളും അതിനു ശേഷം ഒരു ജൂത മാനേജ്മെന്റും ആണ്. അത്രമാത്രം വ്യത്യസ്ത സംസ്‌കാരങ്ങള്‍ എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ചിലരോട് എങ്കിലും അത് തെളിയിക്കുന്ന രീതിയില്‍ സംസാരിക്കേണ്ടി വന്നതില്‍ എനിക്ക് എന്നെ കുറിച്ചോര്‍ത്തു തന്നെ ലജ്ജ തോന്നുന്നുണ്ട്. എങ്കിലും നമ്മുടെ മഹാരാജ്യത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പില്‍ വിജയി ആയി നമ്മുടെ പ്രധാന മന്ത്രി ആയി വന്ന വ്യക്തിയെ അഭിനന്ദിച്ചതിലും അദ്ദേഹത്തിന് സ്വാഗതം നല്‍കിയതും ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ എന്റെ കര്‍ത്തവ്യം ആയി കൂടി ഞാന്‍ ഇപ്പോഴും കരുതുന്നു. ..

എന്നു നിങ്ങളുടെ സ്വന്തം ജീവിതത്തില്‍ അഭിനയിക്കാത്ത, കണ്ണുകളിലും മനസ്സിലും ചിന്തകളിലും രാഷ്ട്രീയം നിറക്കാത്ത, ഉണ്ണി മുകുന്ദന്‍..
See you at the movies, Jai Hind.

This is regarding the very previous post made by me. Kindly read if interested or skip it... If u think wishing congratulating the Prime Minister of this country is being communal, then I am sorry, I don't take it, because as a proud law abiding citizen of this country, I believe there is nothing wrong in appreciating the mandate of the people of this great nation. I have not extended my support to any political party or any religious party if at all it exists, but that's what I felt seeing the comments and the hatred in them. So the point is if you label me 'Sanghi' or 'Chanakam' (which is actually of high medicinal value), I really think you are putting a very bad and totally dishonest image about yourselves. It is highly disappointing for me as a person because the very fact the we are so blinded by religion, caste and creed, which is so visible on the social media that I'm scared that we don't have the courage or decency to accept what has happened right infront of our eyes. Where has the sportsman spirit gone? Yes, results could have hurt many but are we not grown up enough to appreciate the democracy that has chosen the winner. What is the big deal if the winner is being congratulated ! Calling me names don't serve the point anyway ????? My post is precisly to those who take politics so seriously that they forget that we are common people who meet each other on a daily basis shake hands and move on... the amount of hatred gets us nothing! One more sentence , to those who don't know much about me, let me clear it... I was raised in a multi cultural society where my neighbours where Hindu Tamilians, Sikh, Sindhis, Biharis, Gujaratis. My best friends are Muslim and loads of Bengalis. The school I went to was run by a Parsi and Later by The Jews! There is so much of Diversity in my blood that I'm ashamed to even discuss this here to prove a point ! Alas! I have to because As a True citizen I thought its awesome to appreciate the grand election that took place and heartly welcome the Prime Minister and other winners of my Nation.
Love you All, Yours Unapologetically Myself, Politically Incorrect, Unni Mukundan ??
See you at the movies, Jai Hind.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ബലാത്സംഗ പരാമര്‍ശം നടത്തിയ ജിം സാര്‍ഭിന് കങ്കണയുടെ പ്രോത്സാഹനം- വീഡിയോ വൈറല്‍

May 18, 2018


mathrubhumi

2 min

നയന്‍താരയ്ക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല, ഉടനെ ആശുപത്രിയില്‍ എത്തിച്ചു

Jan 7, 2019


mathrubhumi

1 min

സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ അന്തരിച്ചു

Oct 9, 2015