ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ മുഹമ്മദിന് അഞ്ച് ലക്ഷം രൂപ നല്‍കി ഉണ്ണി മുകുന്ദന്‍


1 min read
Read later
Print
Share

മുഹമ്മദിന് സുഹൃത്തുക്കള്‍ മുഖാന്തരമായിരുന്നു ഉണ്ണി മുകുന്ദന്‍ സഹായം കൈമാറിയത്.

യനാട്ടിലെ ഉരുൾപൊട്ടലിൽ വീട് പൂര്‍ണമായി തകര്‍ന്ന മുഹമ്മദ് എന്ന യുവാവിന് 5 ലക്ഷം രൂപ നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍. മുഹമ്മദിന്റെ അവസ്ഥ ദൃശ്യമാധ്യമങ്ങളിലൂടെയാണ് ഉണ്ണി മുകുന്ദന്‍ അറിഞ്ഞത്. മാധ്യമ പ്രവര്‍ത്തകയുടെ മുന്നില്‍ പൊട്ടിക്കരയുന്ന മുഹമ്മദിന്റെ വീഡിയോ പ്രളയകാലത്തെ ദുഃഖകരമായ കാഴ്ചകളില്‍ ഒന്നായിരുന്നു.

മുഹമ്മദിന് സുഹൃത്തുക്കള്‍ മുഖാന്തരമായിരുന്നു ഉണ്ണി മുകുന്ദന്‍ സഹായം കൈമാറിയത്. സഹദ് മേപ്പാടി എന്ന ആളാണ് വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

സഹദിന്റെ കുറിപ്പ് വായിക്കാം:

ഇന്ന് നമ്മുടെ പഞ്ചായത്തില്‍ നടന്ന സന്തോഷകരമായ ഒരു ചടങ്ങിന് ഞാന്‍ സാക്ഷിയായി. ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായി തകര്‍ന്ന കിളിയന്‍കുന്നത് വീട്ടില്‍ മുഹമ്മദ് ഇക്കയ്ക് സിനിമാതാരം ഉണ്ണി മുകുന്ദന്‍ സഹായമായി നല്‍കിയ 5 ലക്ഷം രൂപ കൈമാറുന്ന ചടങ്ങായിരുന്നു അത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ സുഹൃത്തുക്കള്‍ മുഖാന്തരമായിരുന്നു തുക കൈമാറിയത്.

ടി.വി ചാനലില്‍ മുഹമ്മദ് ഇക്ക തന്റെ അവസ്ഥ വിഷമത്തോടെ വിവരിക്കുന്നത് ശ്രദ്ധയില്‍പെട്ട ഉണ്ണി മുകുന്ദന്‍ ഇക്കയെ സഹായിക്കാന്‍ മുന്നോട്ട് വരികയായിരുന്നു. സുഹൃത്തുക്കള്‍ തുക കൈമാറിയ ശേഷം ഉണ്ണി മുകുന്ദന്‍ ഇക്കയുമായി ഫോണില്‍ സംസാരിച്ചു.

പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രശേഖരന്‍, വാര്‍ഡ് മെമ്പർ ചന്ദ്രന്‍, എട്ടാം വാര്‍ഡ് Çമെമ്പര്‍ സലാം, ഉണ്ണിയുടെ സുഹൃത്തുക്കളായ ശ്യാം വയനാട്, സൂരജ് വയനാട്, വിഷ്ണു കോഴിക്കോട്, മിഥുന്‍ കോഴിക്കോട്, രജീഷ് കന്മനം എന്നിവര്‍ ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയായി.

Content Highlights: Unni Mukundan actor gives 5 Lakh to a man who lost home in landslide Kerala Flood 2019

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മലയാളി നടിക്ക് സംഭവിച്ചത് നമ്മള്‍ കണ്ടതല്ലേ- ഹൃത്വിക്കുമായുള്ള പ്രശ്‌നത്തെക്കുറിച്ച് കങ്കണ

Aug 31, 2017


mathrubhumi

2 min

സെയ്ഫ്, പാരമ്പര്യമാണ് തൊഴില്‍ നിശ്ചയിക്കുന്നതെങ്കില്‍ ഞാനിപ്പോള്‍ കൃഷി ചെയ്‌തേനെ- കങ്കണ

Jul 23, 2017


mathrubhumi

1 min

സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ അന്തരിച്ചു

Oct 9, 2015