ന്യൂഡല്‍ഹി: സിനിമയുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ ആന്റി പൈറസി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍.
പൈറസി, സിനിമയുടെയും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളുടെയും വരുമാനത്തെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.
പൈറസിയെ ചെറുക്കാന്‍ ആന്റി-കാം കോര്‍ഡര്‍ അവതരിപ്പിക്കും. സിനിമയുടെ സുഗമമായ ചിത്രീകരണത്തിനായി ഏക ജാലക സംവിധാനം ഒരുക്കും. നേരത്തേ വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഈ സംവിധാനം ഇനി മുതല്‍ ഇന്ത്യയിലെ സിനിമാപ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കുമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.
Content Highlights: union budget anti piracy law reformation pirated movies piyush goyal
Share this Article
Related Topics