സ്വയം പ്രഖ്യാപിത ആള്‍ദൈവവും ദേരാ സച്ചാ സൗദാ തലവനുമായ ഗുര്‍മീത് റാം റഹിം സിങ് പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളെ വിമർശിച്ച് ബോളിവുഡ് താരം ട്വിങ്കിൾ ഖന്ന രംഗത്ത്. ഇത് നമ്മുടെ പിഴ, വെളിച്ചത്തിൻ്റെ ചെപ്പടി വിദ്യയാണെന്ന് അറിയാതെ സൂര്യകാന്തി പൂക്കൾ സൂര്യനെ നോക്കുന്നത് പോലെയാണ് നമ്മൾ ആൾദെെവങ്ങളെ വളർത്തുന്നതെന്നാണ് ട്വിങ്കിൾ ട്വിറ്ററിൽ കുറിച്ചത്.
ബലാത്സംഗക്കേസില്‍ കുറ്റക്കാരാനെന്നു കോടതി കണ്ടെത്തിയതിനെ തുര്‍ന്ന് റാം റഹീമിന്റെ അനുയായികള്‍ ഹരിയാനയിലും സമീപപ്രദേശങ്ങളിലും വ്യാപക കലാപമാണ് അഴിച്ചുവിട്ടിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഋഷി കപൂറും ട്വീറ്റ് ചെയ്തിരുന്നു.
ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അനുയായികൾ വരുത്തിയ നാശനഷ്ടങ്ങൾ റാം റഹിം സിങിൻ്റെ സ്വത്തുക്കൾ വിറ്റ് നികത്തണമെന്നാണ് ഋഷി കപൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റാം റഹിം സിങ്ങിന്റെ അനുയായികളെ കുറിച്ചോർത്ത് ലജ്ജ തോന്നുന്നുവെന്നും ഋഷി കപൂറും ട്വിറ്ററിൽ പറഞ്ഞു.
Share this Article
Related Topics