കാമുകന്റെ മരണത്തില്‍ ഹൃദയം തകര്‍ന്ന് സഞ്ജയ് ദത്തിന്റെ മകള്‍ തൃഷാല. ഇന്‍സ്റ്റാഗ്രാമിലാണ് തൃഷാല ഇതെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. ജൂലൈ രണ്ടിനായിരുന്നു മരണം. കാമുകന്റെ പേരോ മരണകാരണമോ തൃഷാല വെളിപ്പെടുത്തിയിട്ടില്ല.
'എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. എന്നെ സ്‌നേഹിച്ചതിനും സംരക്ഷിച്ചതിനും നന്ദി. നീ എനിക്ക് ജീവിതത്തില്‍ ഏറെ സന്തോഷം പകര്‍ന്നു. നിന്നെ കണ്ടുമുട്ടാന്‍ സാധിച്ചതിനാല്‍ ഞാന്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്‍കുട്ടിയാണെന്ന് തോന്നുന്നു. അനന്തതയിലും നീ എനിക്ക് വേണ്ടി ജീവിക്കും.
ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. എല്ലായ്‌പ്പോഴും നിന്റെ ബെല്ല മിയ.'- തൃഷാല കുറിച്ചു.
തൃഷാലയുടെ ഇന്‍സ്റ്റാഗ്രാം പേജ് ഈയടുത്താണ് പ്രൈവറ്റ് ആക്കിയത്. 30000ത്തിലധികം ഫോളോവേഴ്‌സ് തൃഷാലയ്ക്ക് ഉണ്ടായിരുന്നു. കാമുകനൊപ്പമുള്ള ചിത്രങ്ങളും മറ്റു വിശേഷങ്ങളും തൃഷാല പങ്കുവയ്ക്കാറുണ്ടായിരുന്നു.
സഞ്ജയ് ദത്തിന് ബോളിവുഡ് നടി റിച്ച ശര്‍മയില്‍ ജനിച്ച മകളാണ് തൃഷാല. 1987 ലാണ് സഞ്ജയ് ദത്ത് റിച്ചയെ വിവാഹം ചെയ്തത്. 1996 ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. 1989 ലാണ് തൃഷാലയുടെ ജനനം. അതേ വര്‍ഷം തന്നെ റിച്ചയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് മകളെയും കൂട്ടി ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കി. പിതാവുമായുള്ള തൃഷാലയുടെ ബന്ധം അത്ര സുഖകരമല്ല. സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ ഹിറാനി ഒരുക്കിയ സഞ്ജു എന്ന ചിത്രത്തില്‍ റിച്ച ശര്‍മയെക്കുച്ചോ തൃഷാലയെക്കുറിച്ചോ പ്രതിപാദിച്ചിരുന്നില്ല.
Content Highlights: Trishala Dutt daughter of Sanjay Dutt heartbreaking post on Death of boyfriend, Instagram