ഒരു മെക്‌സികന്‍ അപാരത കയ്യും നീട്ടി സ്വീകരിച്ചുകൊണ്ടിരിക്കുന്ന പ്രേക്ഷകരോട് നന്ദി പറഞ്ഞ് നായകൻ ടൊവിനോ. ചിത്രം ഇറങ്ങിയ എല്ലാ തിയേറ്ററുകളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ടൊവിനോ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രതികരിച്ചു.
ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ നിരവധി കോളുകളാണ് തനിക്ക് വരുന്നതെന്നും തന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും ടൊവിനോ പറഞ്ഞു.
ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്‌സികന്‍ അപാരത വെള്ളിയാഴ്ചയാണ് റിലീസായത്. നീരജ് മാധവ്, ഗായത്രി സുരേഷ്, രൂപേഷ് പീതാംബരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
Share this Article
Related Topics