നീരജ് മാധവിന്റെയും നാനോയുടെയും എത്ര ദിവസത്തെ ഡേറ്റ് വേണ്ടി വരും ഈ ചോദ്യത്തോടെ ആണ് 'ഗൗതമന്റെ രഥം' എന്ന ചിത്രത്തിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചത്. കാരണം മറ്റൊന്നുമല്ല, ചിത്രത്തില്‍ നീരജ് മാധവിനൊപ്പം നായകനായെത്തുന്നത് ഒരു കുഞ്ഞു നാനോ കാറാണ്. പേരുപോലെ തന്നെ 'ഗൗതമന്റെ രഥം' എന്ന വേഷമാണ് നാനോ കൈകാര്യം ചെയ്യുന്നത്. രഥം തെളിച്ചു മുന്നേറുന്ന ഗൗതമനെയും കുടുംബത്തെയും കൂട്ടുകാരെയും ഉള്‍പ്പെടുത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ ടൊവിനോ തോമസ് പുറത്ത്വിട്ടു.
നവാഗതനായ ആനന്ദ് മേനോന്‍ ആണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കിച്ചാപ്പൂസ് എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി കെ.ജി.അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍,ബേസില്‍ ജോസഫ്,വത്സല മേനോന്‍,ദേവി അജിത്,ബിജു സോപാനം, പ്രജോത് കലാഭവന്‍ എന്നിവര്‍ക്കൊപ്പം കൃഷ്ണേന്ദു , സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും ഒന്നിക്കുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് നായിക. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിച്ചിരിയ്ക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്.സംഗീതം നവാഗതനായ അങ്കിത് മേനോന്‍.
നര്‍മ്മത്തിന്റെ അകമ്പടിയോടെ ഒരുക്കുന്ന സമ്പൂര്‍ണ്ണ കുടുംബ ചിത്രമായിരിക്കും ഗൗതമന്റെ രഥമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യും.
Share this Article
Related Topics