നടിമാരെ അമേരിക്കയില്‍ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുന്ന സെക്‌സ് റാക്കറ്റിലെ അംഗങ്ങള്‍ പിടിയില്‍. വ്യവസായിയും നിര്‍മാതാവുമായ മൊഡുഗുമുടി കൃഷ്ണന്‍, ഭാര്യ ചന്ദ്ര എന്നിവരാണ് ഷിക്കാഗോയിൽ പോലീസിന്റെ പിടിയിലായത്.
തെലുഗു സിനിമയിലെ നടിമാരാണ് ചൂഷണത്തിന് വിധേയരായത്. അമേരിക്കയില്‍ സാംസ്‌കാരിക പരിപാടികളില്‍ മറ്റും അതിഥികളായെത്തുന്ന നടിമാരെ കേന്ദ്രീകരിച്ചാണ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. രണ്ട് ലക്ഷത്തോളം രൂപയാണ് ആവശ്യക്കാരില്‍ നിന്ന് നിര്‍മാതാവും ഭാര്യയും കൈപ്പറ്റിയിരുന്നത്.
സംസ്‌കാരിക പരിപാടികള്‍ എന്ന പേരില്‍ നടിമാരെ അമേരിക്കയിലേക്ക് വിളിച്ചു വരുത്തി വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു എന്നതാണ് പരാതി. ഒരുപാട് പെണ്‍കുട്ടികള്‍ ഇയാളുടെ ചൂഷണത്തിന് വിധേയരായിട്ടുണ്ട്. അതില്‍ ഒരു യുവനടി നല്‍കിയ പരാതിയിലാണ് അറസ്റ്റ് നടന്നത്.
ഷിക്കോഗോയിലുള്ള ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പോലീസിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചു. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. ചന്ദ്രയുടെ ഫോണില്‍ ആവശ്യക്കാരുമായി കരാര്‍ പറഞ്ഞുറപ്പിക്കുന്ന സന്ദേശങ്ങളും പോലീസിന് ലഭിച്ചു.
Content Highlights: tollywood sex racket arrested in america Modugumudi Kishan chandra
Share this Article
Related Topics