തകര്‍പ്പന്‍ ആക്ഷന് രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള മലയാളചിത്രം ദ കുങ് ഫു മാസ്റ്ററിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പൂമരത്തിനുശേഷം എബ്രിഡ് ഷൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും ആക്ഷന് പ്രാധാന്യം നല്‍കുന്നു.
പൂമരം ഫെയിം നീത പിളള, ജിജി സ്‌കറിയ, സനൂപ് ദിനേശ് എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീത സംവിധായകന്‍ സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പൂര്‍ണമായും ആക്ഷന് പ്രാധാന്യം നല്‍കിയുള്ള ചുരുക്കം മലയാള സിനിമകളിലൊന്നാണ് ദ കുങ് ഫു മാസ്റ്റര്‍. ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഇഷാന്‍ ഛബ്രയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.
Content Highlights: The Kung Fu Master Malayalam Movie Official Trailer Abrid Shine
Share this Article
Related Topics