മറ്റു സിനിമാ മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതര്‍ തെലുങ്കു സിനിമയിലാണെന്ന് തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍.
വിജയ് ദേവേരക്കൊണ്ട നായകനായ ചിത്രം ടാക്‌സിവാലയുടെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അല്ലു അര്‍ജുന്‍. മീ ടൂ ക്യാമ്പയിനുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അല്ലു അര്‍ജുന്‍.
''പീഡനാനുഭവങ്ങള്‍ മറച്ചു വയ്ക്കാതെ സ്ത്രീകള്‍ തുറന്ന് സംസാരിക്കുന്നത് ഒരു നല്ല മാറ്റമാണെന്ന് ഞാന്‍ കരുതുന്നു. തെലുങ്ക് സിനിമയില്‍ സ്ത്രീകള്‍ താരതമ്യേന സുരക്ഷിതരാണ്. മറ്റു ഏത് സിനിമാ മേഖലയുമായി താരതമ്യം ചെയ്താലും നമുക്കത് മനസ്സിലാകും. ഇവിടെ ജോലി ചെയ്യുന്ന ഏത് വനിതാ സിനിമാ പ്രവര്‍ത്തകരോടും നിങ്ങള്‍ക്ക് ചോദിച്ച് നോക്കാം. സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത് തെലുങ്ക് സിനിമയാണ്'- അല്ലു അര്‍ജുന്‍ പറഞ്ഞു.
Share this Article
Related Topics