താപ്‌സി പന്നു ഇനി ക്രിക്കറ്റ് കളിക്കും: മിതാലി രാജിന്റെ ജീവിതവും സിനിമയാകുന്നു


1 min read
Read later
Print
Share

നേരത്തെ സൂര്‍മ എന്ന ചിത്രത്തില്‍ ഹോക്കി താരമായി താപ്‌സി വേഷമിട്ടിരുന്നു.

ബോളിവുഡില്‍ ഇത് ബയോപിക്കുകളുടെ കാലമാണ്. പ്രത്യേകിച്ചും സ്‌പോര്‍ട്‌സ് ബയോപിക്കുകളുടെ. പി.ടി ഉഷ, സൈന നേവാള്‍ എന്നിവരുടേതടക്കം നിരവധി ബയോപിക്കുകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് മറ്റൊരു സ്‌പോര്‍ട്‌സ് താരത്തിന്റെ ബയോപിക് കൂടി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതമാണ് സിനിമയാക്കാന്‍ പോകുന്നത്. തപ്‌സി പന്നുവാണ് ചിത്രത്തില്‍ മിതാലി രാജായി വേഷമിടുക.

രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി രാജ്. വനിതാ ഏകദിന ക്രിക്കറ്റില്‍ 6,000 റണ്‍സ് പിന്നിട്ട ഏക താരവുമാണ്. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

2017-ല്‍ അനൗണ്‍സ് ചെയ്ത പ്രോജക്ട് ആണിത്. എന്നാല്‍ ചിത്രത്തിന് സംവിധായകനെ തീരുമാനിച്ചു കഴിഞ്ഞാല്‍ ഉടനെ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു .

ആദ്യമായല്ല താപ്‌സി സ്‌പോര്‍ട്‌സ് സിനിമയില്‍ അഭിനയിക്കുന്നത്. നേരത്തെ സൂര്‍മ എന്ന ചിത്രത്തില്‍ ഹോക്കി താരമായി താപ്‌സി വേഷമിട്ടിരുന്നു. തപ്‌സിയുടെ പുതിയ ചിത്രമായ സാന്ത് കി ആങ്കില്‍ ഒരു ഷാര്‍പ്പ് ഷൂട്ടറുടെ വേഷത്തിലും തപ്സി എത്തുന്നുണ്ട് അനുരാഗ് കശ്യപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്..അക്ഷയ് കുമാറും വിദ്യാ ബാലനും ഒന്നിക്കുന്ന മിഷന്‍ മംഗള്‍, പ്രകാശ് രാജ് ഒരുക്കുന്ന ദഡ്ക എന്നിവയാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍. അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്ത ഗെയിം ഓവറാണ് തപ്‌സി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

Content Highlights : Tapsee Pannu In Indian Cricketer Mithali Raj's Biopic

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രാജ്യത്തു നിന്നും പുറത്താക്കുന്നവർക്ക് നികുതിപ്പണം തിരികെ നല്‍കുമോയെന്ന് ഷാന്‍ റഹ്മാന്‍

Dec 19, 2019


mathrubhumi

2 min

'തേടി വന്ന കഥാപാത്രങ്ങളെല്ലാം ബോഡി ഷേമിങിന്റെ സര്‍വ്വസാധ്യതകളും ഉള്ള വളിപ്പന്‍ കോമഡികളായിരുന്നു'

Jun 24, 2019


mathrubhumi

2 min

'മോള്‍ പോയി ആ നാല്‍പ്പത്തിയൊന്നു ദിവസം ഞാന്‍ മുറീന്ന് പുറത്തേക്കിറങ്ങിയിട്ടില്ല'

May 15, 2019