ബോളിവുഡ് നടന്‍ നാന പടേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന നടി തനുശ്രീ ദത്തയുടെ ആരോപണം വലിയ വിവാദങ്ങള്‍ക്കാണ് വഴി വച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിക്കെതിരേയും ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കയാണ് തനുശ്രീ.ഡി.എന്‍.എക്ക് നല്‍കിയ അഭിമുഖത്തിലാണ് തനുശ്രീയുടെ വെളിപ്പെടുത്തല്‍. 2005-ല്‍ പുറത്തിറങ്ങിയ 'ചോക്ലേറ്റ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. അന്ന് തന്റെ രക്ഷക്കെത്തിയത് സഹതാരങ്ങളായ സുനില്‍ ഷെട്ടിയും ഇര്‍ഫാന്‍ ഖാനും ആണെന്ന് തനുശ്രീ പറയുന്നു. ഷൂട്ടിനിടെ താന്‍ സീനില്‍ ഇല്ലാതിരുന്നിട്ട് കൂട്ടി തന്നോട് വസ്ത്രങ്ങള്‍ അഴിച്ച് ഇര്‍ഫാന്‍ ഖാന് മുന്നില്‍ നൃത്തം ചെയ്യാനും അഗ്‌നിഹോത്രി ആവശ്യപ്പെട്ടന്നൊണ് തനുശ്രീയുടെ ആരോപണം.
തനുശ്രീയുടെ വാക്കുകള്‍:
'അത് ഇര്‍ഫാന്‍ ഖാന്റെ ക്‌ളോസപ്പ് ഷോട്ട് ആയിരുന്നു. ഞാന്‍ ആ സീനിലേ ഇല്ലായിരുന്നു. അദ്ദേഹം എന്തിനെയോ നോക്കി മുഖത്ത് ആ ഭാവങ്ങള്‍ വരുത്തണം. ആ ഭാവങ്ങള്‍ മുഖത്ത് വരുത്താനായി എന്നോട് വസ്ത്രമഴിച്ച് ഇര്‍ഫാന് മുന്നില്‍ നൃത്തം ചെയ്യാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. അതെനിക്ക് വല്ലാത്ത ഷോക്കായിരുന്നു. എന്നാല്‍ ഇര്‍ഫാന്‍ സംവിധായകന്റെ ആവശ്യം നിഷേധിക്കുകയാണ് ചെയ്തത്. അവര്‍ വസ്ത്രമഴിച്ചിട്ട് വേണ്ട എനിക്ക് ഭാവപ്രകടനങ്ങള്‍ നടത്താന്‍ എന്ന് അദ്ദേഹം പറഞ്ഞു. അതാണ് ഇര്‍ഫാന്‍ ഖാന്‍. അന്ന് ഇര്‍ഫാന്‍ അങ്ങനെ പറഞ്ഞതിനെ ഞാന്‍ അഭിനന്ദിക്കുന്നു. 'നിങ്ങള്‍ എന്താണ് പറയുന്നത്, എനിക്ക് ക്‌ളോസപ്പ് ഷൂട്ട് എങ്ങനെ ചെയ്യണമെന്നറിയാം, എനിക്ക് അഭിനയിക്കാന്‍ അറിയാം' എന്നദ്ദേഹം പറഞ്ഞു.
സുനില്‍ ഷെട്ടിയും അന്നെനിക്ക് വേണ്ടി സംസാരിച്ചു. അദ്ദേഹവും അവിടെ ഉണ്ടായിരുന്നു. ഇത് കേട്ട അദ്ദേഹം ഞാന്‍ വന്ന് നിങ്ങള്‍ക്ക് ഭാവപ്രകടനങ്ങള്‍ വരുത്താന്‍ സഹായിക്കണോ എന്ന് സംവിധായകനോട് ദേഷ്യപ്പെട്ടു. ഇര്‍ഫാനും സുനില്‍, ഷെട്ടിയും അന്ന് എനിക്ക് വേണ്ടി സംസാരിച്ചു. ഇതുപോലുള്ള നല്ല ആള്‍ക്കാരും ഈ മേഖലയില്‍ ഉണ്ട് '. തനുശ്രീപറഞ്ഞു
ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് 2009ല്‍ തനിക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തെ പറ്റി തനുശ്രീ തുറന്നു പറഞ്ഞത്. ബോളിവുഡ് സിനിമയായ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയിലെ ഗാനചിത്രികരണത്തിനിടെ പടേക്കര്‍ പീഡന ശ്രമം നടത്തിയെന്നാണ് ആരോപണം.
എന്നാല്‍, തനുശ്രീയുടെ ആരോപണം കള്ളമാണെന്ന് വാദവുമായി നാന പടേക്കര്‍ രംഗത്തെത്തിയിരുന്നു. നൂറോളം പേര്‍ക്ക് മുന്നില്‍, വച്ച് താന്‍ എന്ത് പീഡനം നടത്താനാണെന്നും ആരോപണത്തെ നിയമപരമായി നേരിടാന്‍ പോവുകയാണെന്നുമായിരുന്നു നാന പടേക്കറിന്റെ പ്രതികരണം. ബോളിവുഡിലേക്ക് തിരിച്ചു വരാനായി തനുശ്രീ സൃഷ്ടിച്ച ഒരു വിവാദമാണിതെന്നാണ് ഹോണ്‍ ഓകെ പ്ലീസ് സംവിധായകന്‍ രാകേഷ് സാരംഗ് പ്രതികരിച്ചത്.
tanushree dutta against vivek agnihotri says irrfan khan and sunil shetty offered help to her