തമിഴ്നാട് സര്‍ക്കാരിലും സിനിമരംഗത്തും നിലനിന്ന പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് നീണ്ട ആറു വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്‌നാട് സര്‍ക്കാര്‍ ഇന്നലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2009 മുതല്‍ 2014 വരെ, ആറ് വര്‍ഷത്തെ അവാര്‍ഡുകളാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. അവാര്‍ഡ് ലിസ്റ്റിലെ നിറഞ്ഞ മലയാളി സാന്നിദ്ധ്യം ഏറെ അഭിമാനകരമായി. സംസ്ഥാന അവാര്‍ഡുകള്‍ അവസാനമായി നല്കിയത് 2008 ലായിരുന്നു. അവാർഡുകൾ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ വര്‍ഷം അന്നത്തെ മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചിരുന്നു. ജയലളിത മരിച്ചതോടെ അത് മുടങ്ങി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇന്നലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
മികച്ച സംവിധായകന്‍, തിരക്കഥാ കൃത്ത് നടന്‍, നടി വില്ലന്‍ തുടങ്ങി മുപ്പതോളം ഇനങ്ങളിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 2009 മുതല്‍ 2014 വരെ ആറ് വര്‍ഷത്തെയും മികച്ച നടിമാര്‍ മലയാളികളാണെന്നതില്‍ നമുക്ക് അഭിമാനിക്കാം. പത്മപ്രിയ (2009), അമലപോള്‍ (2010), ലക്ഷ്മി മേനേന്‍ (2012), നയന്‍താര (2013) എന്നിവര്‍ക്കാണ് പുരസ്‌കാരം. പൃഥ്വിരാജ് ( മികച്ച വില്ലന്‍, കാവ്യ തലൈവന്‍), നസ്‌റിയ നസീം( നേരം), ശ്വേതാ മോഹൻ (ഗായിക), ഉത്തര ഉണ്ണി കൃഷ്ണന്‍ (ഗായിക), പട്ടണം റഷീദ് (മേക്കപ്പ്) സന്തോഷ് ശിവന്‍ (ഛായാഗ്രാഹണം) എന്നിവര്‍ക്കും അംഗീകാരം ലഭിച്ചു.
തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ നടന്‍ വിശാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ തിരിച്ചുകൊണ്ട് വരുമെന്ന് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.അവാര്‍ഡുകള്‍ തിരിച്ചു വന്ന സന്തോഷത്തിലാണ് തമിഴ് സിനിമാലോകം
മികച്ച ചലച്ചിത്രം
2009 പസങ്ക
2010 മൈന
2011 വാഗള്‍ സൂടവാ
2012 വഴക്ക് എന്‍ 18/19
2013 രാമാനുജന്‍
2014 കുറ്റ്രം കടിതല്‍