വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ മാത്രമല്ല കാലിക പ്രാധാന്യമുളള വിഷയങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കിയും സിദ്ധാര്‍ഥ് വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളില്‍ നിലപാടറിയിക്കുന്ന ചുരുക്കം ചില അന്യഭാഷ നടന്‍മാരില്‍ ഒരാളാണ് ഇദ്ദേഹം.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിലും തന്റെ നിലപാട് സിദ്ധാര്‍ഥ് വ്യക്തമാക്കിയിരുന്നു, എന്നാല്‍ ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മുസ്ലീം- ക്രിസ്ത്യന്‍ സമുദായങ്ങളില്‍ പെട്ട സ്ത്രീകളാണ് ശബരിമലയില്‍ പ്രവേശിക്കാന്‍ ആദ്യം മുന്നോട്ടുവന്നതെന്ന് ചൊല്ലിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്നും ഹിന്ദു യുവതികള്‍ക്കും അയ്യപ്പനെ കാണാന്‍ ആഗ്രഹമുണ്ടെന്നും വ്യാജവാര്‍ത്തകള്‍ എത്രയേറെ വന്നാലും അത് മാറ്റാന്‍ സാധിക്കില്ലെന്നും സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നു.
എന്നാല്‍ അതിന് താഴെ നിങ്ങള്‍ക്കിപ്പോള്‍ സിനിമയൊന്നുമില്ലേ എന്ന ചോദ്യവുമായി ഒരാള്‍ സിദ്ധാര്‍ഥിനോട് ഏറ്റുമുട്ടാന്‍ എത്തി. കുലോതുംഗന്‍ എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നും വന്ന ഈ പ്രതികരണമാണ് സിദ്ധാര്‍ത്ഥിനെ ക്ഷുഭിതനാക്കിയത്.
'എനിക്ക് നാലു സിനിമയും ഒരു നെറ്റ്ഫ്‌ലികസ് സീരീസും ഉണ്ടെടാ. എല്ലായ്‌പ്പോഴും ആലോചിക്കുകയും ഇടയ്ക്കൊക്കെ ട്വീറ്റ് ചെയ്യുന്നതിന്റെയും കാരണം അത് ചെയ്യാന്‍ ഒരു മിനിറ്റ് മതി എന്നുള്ളതാണെടാ. ഇന്നത്തെ ആപല്‍ക്കരമായ ലോകത്ത് സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന പറയുന്നത് വളരെ പ്രധാനമാണെടാ. മാത്രമല്ല എന്നെ ബ്രോ എന്ന് വിളിക്കരുതെടാ, പിന്നെ ഒന്നു കൂടി നീ പോടാ.' സിദ്ധാര്‍ത്ഥ് കുറിച്ചു.
സിദ്ധാര്‍ത്ഥിന്റെ മറുപടിക്ക് പിന്തുണയുമായി ഒട്ടേറെ പേര്‍ രംഗത്ത് വന്നിട്ടുണ്ട്.
ContentHighlights: Actor Sidharath, actor sidharth on shabarimala issue, Shabarimala, kulothungan tweet