തെന്നിന്ത്യന്‍ സിനിമാലോകത്തെ ആണ്‍മേല്‍ക്കോയ്മയെ കുറിച്ച് തുറന്നടിച്ച് 'പിങ്ക്' ഫെയിം തപ്‌സി പന്നു. ഒരു സിനിമാ മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിലനില്‍ക്കുന്ന പുരുഷമേധാവിത്വത്തെ കുറിച്ച് താരം തുറന്നുപറഞ്ഞത്.
നായകന് ഇഷ്ടപ്പെടാത്തതിന്റെ പേരില്‍ ഒരിക്കല്‍ ചിത്രീകരിക്കപ്പെട്ട ക്ലോസ്അപ് ഷോട്ടിന്റെ സംഭാഷണം മാറ്റി ഡബ്ബ് ചെയ്യാന്‍ സിനിമ അണിയപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി തപ്‌സി പറയുന്നു. ചിത്രീകരിക്കുമ്പോള്‍ പറഞ്ഞ ഡയോലോഗ് മാറ്റി ഡബ് ചെയ്യാനായിരുന്നു നിര്‍ദേശം. തപ്‌സി ഇത് നിഷേധിച്ചതോടെ മറ്റൊരാളെ ഉപയോഗിച്ച് സംഭാഷണം മാറ്റി ഡബ് ചെയ്തു.
മറ്റൊരിക്കല്‍ നിര്‍മാതാവിന്റെ മുന്‍ചിത്രം പരാജയപ്പെട്ടതിന്റെ പേരില്‍ തനിക്ക് നല്‍കിയ ചെക്കുകള്‍ മടങ്ങി. വാഗ്ദാനം ചെയ്ത പണം അവര്‍ നല്‍കിയല്ല. അതേസമയം നടന്റെ പ്രതിഫലത്തില്‍ ഒരു കുറവും വന്നില്ലെന്നും താരം കുറ്റപ്പെടുത്തി.
ഇക്കാര്യം വല്ലാതെ ചൊടിപ്പിച്ചുവെന്നും ലോകത്തോട് ഉറക്കെ സിനിമാലോകത്ത് നിലനില്‍ക്കുന്ന ഈ അനീതിയെ കുറിച്ച് ഉറക്കെ വിളിച്ച് പറയണമെന്ന് തോന്നിയതായും താരം തുറന്നുപറഞ്ഞു.
സിനിമാലോകത്തെ പുരുഷമേധാവിത്വത്തിനെതിരെ ഇതിന് മുമ്പും നടികള്‍ രംഗത്ത് വന്നിരുന്നു. അനുഷ്‌ക ശര്‍മയാണ് ഇക്കാര്യത്തെ കുറിച്ച് ആദ്യം പ്രതികരിച്ചത്. തുടര്‍ന്ന് പ്രിയങ്ക ചോപ്ര, കങ്കണ, രാധിക ആപ്‌തെ എന്നിവരും രംഗത്തെത്തി.
Share this Article
Related Topics