സാറയെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് സുശാന്ത്; കാരണം തിരക്കി ആരാധകര്‍


കദര്‍നാഥില്‍ ഒരുമിച്ചഭിനയിച്ചതിന് തൊട്ടുപിന്നാലെ സാറയും സുശാന്തും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ടി സാറാ അലി ഖാനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് നടന്‍ സുശാന്ത് രജ്പുത്. കേദര്‍നാഥ് എന്ന സിനിമയില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. നടന്‍ സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകളായ സാറയുടെ അരങ്ങേറ്റ ചിത്രമായിരുന്നു കേദര്‍നാഥ്. സിനിമയില്‍ ഒരുമിച്ചഭിനയിച്ചതിന് തൊട്ടുപിന്നാലെ ഇവര്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

രോഹിത്‌ ഷെട്ടി സംവിധാനം ചെയ്ത സിമ്പ എന്ന ചിത്രത്തിലാണ് സാറ പിന്നീട് അഭിനയിച്ചത്. രണ്‍വീര്‍ സിംഗ് ആയിരുന്നു ചിത്രത്തിലെ നായകന്‍.

സിമ്പ പുറത്തിറങ്ങിയതിന് ശേഷം സാറയും സുശാന്തും തമ്മില്‍ അകല്‍ച്ചയിലാണെന്ന് വാര്‍ത്തകര്‍ പുറത്ത് വന്നിരുന്നു.

കാര്‍ത്തിക് ആര്യനെ നായകനാക്കി ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സാറയിപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കാര്‍ത്തിക് ആര്യനുമായി സാറയ്ക്കുള്ള അടുപ്പമാണ് സുശാന്തിനെ അണ്‍ഫോളോ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സാറയും കാര്‍ത്തിക് ആര്യനും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകളുമുണ്ട്.

Content Highlights: Sushant Singh Rajput Unfollows Sara Ali Khan On Instagram, Is Her Crush Kartik Aaryan The Reason

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram